---
title: "വയനാടിന് കൈത്താങ്ങായി ഈസ്റ്റ് പാട്യം എൽ പി സ്കൂൾ"
english_title: "East Patyam LP School as a support for Wayanad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/226004/east-patyam-lp-school-as-a-support-for-wayanad"
published_at: "2024-08-06T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1c8cbd609c_Untitled-7_copy.jpg"
keywords: []
---

# വയനാടിന് കൈത്താങ്ങായി ഈസ്റ്റ് പാട്യം എൽ പി സ്കൂൾ

> **Lead Summary:** **പാനൂർ ** വയനാട് ദുരന്തത്തിൽ ഇരയായവർക്ക് താങ്ങായി ഈസ്റ്റ് പാട്യം എൽ പി സ്കൂൾ. വിവിധ ക്യാമ്പുകളിൽ കഴിയുന്നവർക്കായി ഭക്ഷ്യധാന്യങ്ങൾ, നോട്ടുബുക്ക് ,പേന , ഉൾപ്പെടെയുള്ള വിവിധ വസ്തുക്കൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ശേഖരിച്ച് കൈമാറി.

## Article Content

**പാനൂർ ** വയനാട് ദുരന്തത്തിൽ ഇരയായവർക്ക് താങ്ങായി ഈസ്റ്റ് പാട്യം എൽ പി സ്കൂൾ. വിവിധ ക്യാമ്പുകളിൽ കഴിയുന്നവർക്കായി ഭക്ഷ്യധാന്യങ്ങൾ, നോട്ടുബുക്ക് ,പേന , ഉൾപ്പെടെയുള്ള വിവിധ വസ്തുക്കൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ശേഖരിച്ച് കൈമാറി.

സ്കൂളിൽ നടന്ന ചടങ്ങിൽ തലശ്ശേരി ആർ ഡി. ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ഇ. സുര്യകുമാറിന് സാധനങ്ങൾ കൈമാറി. ഗ്രാമപഞ്ചായത്ത് അംഗം പി പത്മനാഭൻ അധ്യക്ഷത വഹിച്ചു.

പിടിഎ പ്രസിഡണ്ട് സുനിൽ മാങ്ങാട്ടിടം,സന്ധ്യ മോഹനൻ , എൻ.കെ.ദിഗിന ,കെ പി സ്വാതി, ഹർഷ മോഹൻ , കെ പി ഷനില, സുധന്യൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/226004/east-patyam-lp-school-as-a-support-for-wayanad)