---
title: "എടച്ചേരിയിൽ സ്കൂൾ വാനിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം ; വിദ്യാർത്ഥികൾക്കും വാൻ ഡ്രൈവർക്കും ഉൾപ്പെടെ പരിക്ക് "
english_title: "A private bus collided with a school van in Edachery.Injuries including students and van driver"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/225956/a-private-bus-collided-with-a-school-van-in-edacheryinjuries-including-students-and-van-driver"
published_at: "2024-08-06T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1b2d2672dc_96f3f640-2fee-43d4-94d1-b9fffd3915d7.jpg"
keywords: []
---

# എടച്ചേരിയിൽ സ്കൂൾ വാനിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം ; വിദ്യാർത്ഥികൾക്കും വാൻ ഡ്രൈവർക്കും ഉൾപ്പെടെ പരിക്ക് 

> **Lead Summary:** **ഓർക്കാട്ടേരി : **എടച്ചേരിയിൽ സ്കൂൾ വാനിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം. വിദ്യാർത്ഥികൾക്കും വാൻ ഡ്രൈവർക്കും ഉൾപ്പെടെ പരിക്ക്.

## Article Content

**ഓർക്കാട്ടേരി : **എടച്ചേരിയിൽ സ്കൂൾ വാനിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം. വിദ്യാർത്ഥികൾക്കും വാൻ ഡ്രൈവർക്കും ഉൾപ്പെടെ പരിക്ക്.

അപകടത്തിൽ വാനിൻ്റെ മുൻഭാഗം തകർന്നു. വാനിൽ കുരുങ്ങിയവരെ രക്ഷിക്കാൻ ശ്രമം തുടങ്ങി. വടകരയിൽ നിന്ന് വരുകയായിരുന്ന ജാനകി എന്ന സ്വകാര്യ ബസ്സും എം എം ഓർഫണേജ് സ്കൂളിലെ വാനുമാന് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം .

എടച്ചേരി പോലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് സ്വകാര്യ ബസ് സ്കൂൾ വാനിലേക്ക് ഇടിക്കുകയായിരുന്നു. സ്കൂൾ വാൻ ഡ്രൈവർ വാഹനത്തിൽ കുടുങ്ങി കിടക്കുന്നതിനാൽ നാട്ടുകാരും പോലീസും ചേർന്ന് രക്ഷ പ്രവർത്തനം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/225956/a-private-bus-collided-with-a-school-van-in-edacheryinjuries-including-students-and-van-driver)