---
title: "നാടിന് ഫ്രീസർ സമർപ്പിച്ച്  സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റി"
english_title: "Sevabharati Pannyannur Panchayat Committee submitted the freezer to the nation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/225945/sevabharati-pannyannur-panchayat-committee-submitted-the-freezer-to-the-nation"
published_at: "2024-08-06T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1ae71c28d6_Untitled-3_copy.jpg"
keywords: []
---

# നാടിന് ഫ്രീസർ സമർപ്പിച്ച്  സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റി

> **Lead Summary:** പന്ന്യന്നൂർ ** **നാടിന് ഫ്രീസർ സമർപ്പിച്ച് സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റി,** **സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് വാർഷിക ജനറൽബോഡി യോഗം ഋഷിക്കര മൂപ്പന്റവിട ഭഗവതി ക്ഷേത്ര ഹാളിൽ നടന്നു.

## Article Content

പന്ന്യന്നൂർ ** **നാടിന് ഫ്രീസർ സമർപ്പിച്ച് സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റി,** **സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് വാർഷിക ജനറൽബോഡി യോഗം ഋഷിക്കര മൂപ്പന്റവിട ഭഗവതി ക്ഷേത്ര ഹാളിൽ നടന്നു.

ജില്ലാ സെക്രട്ടറി എൻ.ടി. മനോജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പി. സന്തോഷ് അധ്യക്ഷത വഹിച്ചു. പി.പി. വേണുഗോപാൽ, പ്രകാശ് ബാബു, വിനോദ്‌കുമാർ, ആർ.പി. പ്രദിപൻ, വി.പി മനോഹരൻ, എം. മുരളീധരൻ, ഗിരീഷ്, ഗംഗാധരൻ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ സേവാ ഭാരതി ഏർപ്പെടുത്തിയ ഫ്രീസർ ജില്ലാ സെക്രട്ടറി എം.ടി. മനോജ് നാടിന് സമർപ്പിച്ചു. വിനോദ് കുമാർ സ്വാഗതവും ഷിംന തിലകൻ നന്ദിയും പറഞ്ഞു.

സേവാഭാരതി പന്നൂന്നൂർ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായി പി. സന്തോഷിനെ പ്രസിഡണ്ടായും, സജീവ്‌കുമാറിനെ സെക്രട്ടറിയായും, എം. രാജനെ ഖജാൻജിയായും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/225945/sevabharati-pannyannur-panchayat-committee-submitted-the-freezer-to-the-nation)