പാനൂർ:(www.panoornews.in) പൊതുസ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളി , പാനൂരിൽ വ്യാപാരിക്കെതിരെ കേസ് .പൊതുസ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളിയതിന് കടയുടമയ്ക്കെതിരേ പോലീസ് കേസെടുത്തു.
പാനൂർ ചമ്പാട് റോഡിലെ ഷൺമുഖ സ്റ്റോർസ് ഉടമ പാനൂരിലെ അച്ചാരമ്പത്ത് ഹരിദാസനെതിരേയാണ് പാനൂർ പോലീസ് കേസെടുത്തത്. രാത്രി എട്ടുമണിയോടെയായിരുന്നു ഇയാൾ അനാദിക്കടയിലെ മാലിന്യം കടയ്ക്ക് പിറകിലെ പൊതുസ്ഥലത്ത് തള്ളിയത്.
Throwing plastic waste in public places;Case against trader in Panur