കണ്ണൂർ :മുംബൈ പോലീസ് എന്ന വ്യാജേന വന്ന ഫോൺകോൾ വഴി വയോധികന്റെ എട്ട് ലക്ഷം നഷ്ടമായി. താണ സ്വദേശി യായ 85 കാരൻ്റെ പണമാണ് നഷ്ടമായത്.
കഴിഞ്ഞ ദിവസമാണ് മുംബൈ പോലീസാണെന്ന് പരിചയപ്പെടുത്തി വയോധികനെ തേടി ഫോൺ കോൾ എത്തു ന്നത്. ബാങ്ക് അക്കൗണ്ടിൽ അനധികൃതമായി പണം വന്നിട്ടുണ്ട ന്നും അതിന് മുംബൈ പോലീസിൽ കേസ് ലഭിച്ചിട്ടുണ്ടെന്നു മായിരുന്നു ആ ഫോൺ കോൾ
. ഈ കേസ് ഒഴിവാക്കാനായി പണം നൽകണമെന്നും കേസ് ഒഴിവായി കഴിഞ്ഞാൽ പണം തിരികെ നൽകുമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. കേസ് ഒഴിവാക്കാനായി വയോധികൻ എട്ട് ലക്ഷം രൂപ അയച്ച് കൊടുത്തു.
എന്നാൽ, പണം അയച്ച് കൊടുത്ത ശേഷം അവരെ ബന്ധപ്പെടാൻ നോക്കിയെങ്കിലും സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പിനരയായെന്ന് മനസിലായത്
. തുടർന്ന് കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
Online fraud in the name of Mumbai Police in Kannur; 8 lakhs lost by the elderly*