ബംഗ്ലാദേശില്‍ കലാപം രൂക്ഷം ; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു

ബംഗ്ലാദേശില്‍ കലാപം രൂക്ഷം ;  പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു
Aug 5, 2024 03:45 PM | By Rajina Sandeep

(www.panoornews.in) ബംഗ്ലാദേശില്‍ കലാപം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. രാജ്യത്ത് കലാപം കത്തിപ്പടരുന്ന പശ്ചാത്തലത്തിലാണ് ഷെയ്ഖ് ഹസീന രാജിവെച്ചത്.

സഹോദരിക്കൊപ്പം ഇവര്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറി എന്നാണ് റിപ്പോര്‍ട്ട്. ഷെയ്ഖ് ഹസീന സഹോദരി ഷെയ്ഖ് രഹാനയ്‍ക്കൊപ്പം രാജ്യം വിട്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇവര്‍ ഇന്ത്യയില്‍ അഭയം തേടിയെന്നും ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രക്ഷോഭകാരികള്‍ പ്രധാനമന്ത്രിയുടെ വസതി കയ്യടക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ബംഗ്ലാദേശിലെ സംവരണ വിരുദ്ധ സമരത്തില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായിരുന്നു. ഷെയ്ഖ് ഹസീനയുടെ രാജിക്കായി പ്രതിഷേധക്കാരും അവരെ നേരിടാൻ ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും തെരുവിലിറങ്ങി.

ഏറ്റുമുട്ടലില്‍ ഇന്നലെ നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 14 പേർ പൊലീസുകാരാണ്. സംഘർഷം നേരിടാൻ ബംഗ്ലാദേശിൽ രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘ‌ർഷം രൂക്ഷമായതോടെ ഇന്ത്യൻ പൗരൻമാർ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നത് കേന്ദ്ര സർക്കാർ വിലക്കി.

അതീവ ജാഗ്രത പാലിക്കാൻ ബംഗ്ലാദേശിലെ ഇന്ത്യൻ പൗരൻമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യാക്കാർക്കായി ഹെൽപ്‌ലൈൻ തുറന്നിട്ടുണ്ട്. നമ്പർ - +8801958383679, +8801958383680, +8801937400591.

Insurgency rages in Bangladesh;Prime Minister Sheikh Hasina resigned

Next TV

Related Stories
ബോംബും, ആയുധങ്ങൾക്കുമായി  വളയത്ത് പൊലീസ് റെയിഡ്

Jul 8, 2025 04:03 PM

ബോംബും, ആയുധങ്ങൾക്കുമായി വളയത്ത് പൊലീസ് റെയിഡ്

ബോംബും, ആയുധങ്ങൾക്കുമായി വളയത്ത് പൊലീസ്...

Read More >>
കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് 5000 ഫലവൃക്ഷത്തൈ നട്ടു

Jul 8, 2025 01:17 PM

കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് 5000 ഫലവൃക്ഷത്തൈ നട്ടു

കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് 5000 ഫലവൃക്ഷത്തൈ...

Read More >>
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം ; ബന്ധുക്കളെ കൂടി  ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം ചേരും.

Jul 8, 2025 12:14 PM

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം ; ബന്ധുക്കളെ കൂടി ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം ചേരും.

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം ; ബന്ധുക്കളെ കൂടി ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം...

Read More >>
കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടർ ;  നാളത്തെ ദേശീയ  പണിമുടക്കിൽ പങ്കെടുക്കില്ലെന്നും, സർവീസ് നടത്തുമെന്നും  മന്ത്രി കെബി ഗണേഷ്കുമാർ.

Jul 8, 2025 12:12 PM

കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടർ ; നാളത്തെ ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്നും, സർവീസ് നടത്തുമെന്നും മന്ത്രി കെബി ഗണേഷ്കുമാർ.

കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടർ ; നാളത്തെ ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്നും, സർവീസ് നടത്തുമെന്നും മന്ത്രി കെബി...

Read More >>
അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

Jul 8, 2025 10:22 AM

അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ...

Read More >>
മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ്, ഗണിതം,  അറബിക് എന്നീ വിഷയങ്ങളിൽ കരാർ അധ്യാപകരെ നിയമിക്കുന്നു

Jul 8, 2025 09:17 AM

മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ്, ഗണിതം, അറബിക് എന്നീ വിഷയങ്ങളിൽ കരാർ അധ്യാപകരെ നിയമിക്കുന്നു

മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ്, ഗണിതം, അറബിക് എന്നീ വിഷയങ്ങളിൽ കരാർ അധ്യാപകരെ നിയമിക്കുന്നു...

Read More >>
Top Stories

News Roundup

//Truevisionall