പന്ന്യന്നൂർ :(www.panoornews.in) അശാസ്ത്രീയമായ രീതിയിൽ സിമൻ്റ്കട്ടപാകിയതു കാരണം മഴക്കാലത്ത് യാത്ര ദുഷ്ക്കരമായി .
പന്ന്യന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് പന്ന്യന്നൂർ കൃഷിഭവനിലേക്കുള്ള പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് ടാർറോഡിൽ ഏകദേശം 150 മീറ്ററോളം ഭാഗത്താണ് സിമൻ്റ് കട്ട പാകിയത്.
ഇരുവശവും വെള്ളം ഒഴുകിപ്പോവാൻ ആണിച്ചാൽ നിർമിക്കാതെ റോഡ് മുഴുവൻ സിമൻ്റ് കട്ട പാകിയതിനാൽ മഴ പെയ്യുമ്പോഴേക്കും റോഡിന് മുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്.
ഇതുകാരണം സിമൻ്റ്കട്ടയിൽ പൂപ്പൽ നിറഞ്ഞ് കാൽ നടയാത്രക്കാർ പലപ്പോഴും ആളുകൾ വഴുതി വീഴുന്ന സ്ഥിതിയും ഇരുചക്ര വാഹനങ്ങൾ തെന്നിപ്പോവുന്നതും പതിവായിരിക്കുന്നു.
ചില സ്ഥലങ്ങളിൽ അവയ്ക്ക് ഇളക്കവും സംഭവിച്ചിരിക്കുന്നു. സിമൻ്റ് കട്ട പാകിയതിൻ്റെ അവസാന ഭാഗം റോഡിൽ വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതിയും ഉണ്ട്.
റോഡിൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കാൻ ഗ്രാമ പഞ്ചായത്ത് താമസിയാതെ നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അംഗം പി. പി. സുരേന്ദ്രൻ ട്രൂവിഷനോട് പറഞ്ഞു.
മഴ വെള്ളം ഒഴുകിപ്പോവാൻ ഇരുവശവും ആണിച്ചാൽ നിർമിച്ച് ഈ റോഡിലൂടെയുള്ള കാൽനടയാത്രയും വാഹന ഗതാഗതവും സുരക്ഷിതമാക്കാനാവശ്യമായ നടപടികൾ ബന്ധപ്പെട്ട അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Distress on Gram Panchayat Road: Unscientifically laid cement;There is severe waterlogging on the road