---
title: "എം.ഡി.എം.എയുമായി കാറില്‍ വരികയായിരുന്ന വടകര സ്വദേശികള്‍ കണ്ണൂരിൽ  പിടിയിൽ"
english_title: "The natives of Vadakara who were coming in a car with MDMA were arrested in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/225649/the-natives-of-vadakara-who-were-coming-in-a-car-with-mdma-were-arrested-in-kannur"
published_at: "2024-08-05T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b058d4ddab8_83ae319c-7467-4472-9eb8-5818ff340485.jpg"
keywords: []
---

# എം.ഡി.എം.എയുമായി കാറില്‍ വരികയായിരുന്ന വടകര സ്വദേശികള്‍ കണ്ണൂരിൽ  പിടിയിൽ

> **Lead Summary:** **കണ്ണൂർ: **എം.ഡി.എം.എയുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികള്‍ തളിപ്പറമ്പില്‍ പിടിയിലായി.

## Article Content

**കണ്ണൂർ: **എം.ഡി.എം.എയുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികള്‍ തളിപ്പറമ്പില്‍ പിടിയിലായി.

വടകര സ്വദേശികളായ നഫ്നാസ്, ഇസ്മായിൽ, ശരത്ത്, മുഹമ്മദ് ഷാനിൽ എന്നിവരാണ് പിടിയിലായത് . കാറിന്റെ ഹാന്റ് ബ്രേക്ക് ലിവറിന് താഴെ ഒളിപ്പിച്ചുവെച്ച നിലയിലാണ് 30,000 രൂപ വിലവരുന്ന 11.507 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍-58 എ.ബി 8529 സ്വിഫ്റ്റ് കാറും പോലീസ് പിടിച്ചെടുത്തു.

കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും തളിപ്പറമ്പ് എസ്.ഐ. ദിനേശന്‍ കൊതേരി, എസ്.ഐ. കെ.വി.സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസുമാണ് ഇവരെ പിടികൂടിയത്.

മന്നയില്‍ സയ്യിദ് നഗര്‍-അള്ളാംകുളം റോഡില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. റൂറല്‍ പോലീസിന്റെ ലഹരിവിരുദ്ധ വിഭാഗമായ ഡാന്‍സാഫ് ടീം ഏറെ നാളായി ഇവരെ പിന്തുടര്‍ന്നുവരികയായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/225649/the-natives-of-vadakara-who-were-coming-in-a-car-with-mdma-were-arrested-in-kannur)