---
title: "ഫാസിസത്തിനെതിരെ പൊന്ന്യം ചന്ദ്രൻ്റ ചിത്ര കലാ പ്രദർശനവും  'ചിത്രകലയുടെ രാഷ്ട്രീയം' എന്ന വിഷയത്തിൽ സംവാദവും ഇന്ന്  കതിരൂർ പഞ്ചായത്ത്   ആർട്ട് ഗാലറിയിൽ "
english_title: "Ponnyam Chandran's art exhibition against fascism and discussion on 'Politics of Art' today at Katirur Panchayat Art Gallery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/225460/ponnyam-chandrans-art-exhibition-against-fascism-and-discussion-on-politics-of-art-today-at-katirur-panchayat-art-gallery"
published_at: "2024-08-04T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af0ebdde04c_Untitled-2_copy.jpg"
keywords: []
---

# ഫാസിസത്തിനെതിരെ പൊന്ന്യം ചന്ദ്രൻ്റ ചിത്ര കലാ പ്രദർശനവും  'ചിത്രകലയുടെ രാഷ്ട്രീയം' എന്ന വിഷയത്തിൽ സംവാദവും ഇന്ന്  കതിരൂർ പഞ്ചായത്ത്   ആർട്ട് ഗാലറിയിൽ 

> **Lead Summary:** ** **ആഗസ്റ്റ് അവസാന വാരം കണ്ണൂരിൽ നടക്കുന്ന പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വിന്നേഴ്സ് ലൈബ്രറി കതിരൂരിൻ്റെയും പു ക സ യുടെയും സംയുക്താഭിമുഖ്യത്തിൽ 'Against Fascism 'എന്ന പേരിൽ പ്രമുഖ ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ്റെ ചിത്രപ്രദർശനം ആഗസ്ത് 4 മുതൽ 10 വരെ കതിരൂർ പഞ്ചായത്ത് ആർട്ട് ഗാലറിയിൽ നടക്കും.

## Article Content

** **ആഗസ്റ്റ് അവസാന വാരം കണ്ണൂരിൽ നടക്കുന്ന പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വിന്നേഴ്സ് ലൈബ്രറി കതിരൂരിൻ്റെയും പു ക സ യുടെയും സംയുക്താഭിമുഖ്യത്തിൽ 'Against Fascism 'എന്ന പേരിൽ പ്രമുഖ ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ്റെ ചിത്രപ്രദർശനം ആഗസ്ത് 4 മുതൽ 10 വരെ കതിരൂർ പഞ്ചായത്ത് ആർട്ട് ഗാലറിയിൽ നടക്കും.

ആഗസ്റ്റ് 4 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ' ചിത്രകലയുടെ രാഷ്ട്രീയം' എന്ന വിഷയത്തിൽ നടക്കുന്ന സംവാദം കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ കാരായി രാജൻ, വത്സൻ കൂർമ്മ കൊല്ലേരി, ടി.എം. ദിനേശൻ, ഡോ. കെ.വി. ശശിധരൻ, യു ബാലചന്ദ്രൻ, കേണൽ സുരേഷ്, വിനോദ് പയ്യന്നൂർ, ശിവ കൃഷ്ണൻ എന്നിവർ സംവദിക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/225460/ponnyam-chandrans-art-exhibition-against-fascism-and-discussion-on-politics-of-art-today-at-katirur-panchayat-art-gallery)