---
title: "പന്തക്കലിലും മനേക്കരയിലും തെരുവു നായ ശല്യം രൂക്ഷം ;  ജനങ്ങൾ ഭീതിയിൽ"
english_title: "Stray dog ​​nuisance in Pantakkal and Manekkara;People are in fear"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/225435/stray-dog-nuisance-in-pantakkal-and-manekkarapeople-are-in-fear"
published_at: "2024-08-04T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aef56c7d0f3_Untitled-4_copy.jpg"
keywords: []
---

# പന്തക്കലിലും മനേക്കരയിലും തെരുവു നായ ശല്യം രൂക്ഷം ;  ജനങ്ങൾ ഭീതിയിൽ

> **Lead Summary:** **മനേക്കര: **പന്തക്കൽ മനേക്കര പ്രദേശത്തുകാരെ ഭീതിയിലാഴ്ത്തി തെരുവ് നായ്ക്കളുടെ വിളയാട്ടം. ഡസൻ കണക്കിന് നായകളാണ് പന്തക്കൽ മത്സ്യമാർക്കറ്റിന് മുൻവശവും, മനേക്കര ജുമാ മസ്ജിജിദിന് സമീപവും, വിദ്യാവിലാസിനി എൽ.പി സ്കൂളിന് സമീപവും തമ്പടിച്ചിരിക്കുന്നത്.

## Article Content

**മനേക്കര: **പന്തക്കൽ മനേക്കര പ്രദേശത്തുകാരെ ഭീതിയിലാഴ്ത്തി തെരുവ് നായ്ക്കളുടെ വിളയാട്ടം. ഡസൻ കണക്കിന് നായകളാണ് പന്തക്കൽ മത്സ്യമാർക്കറ്റിന് മുൻവശവും, മനേക്കര ജുമാ മസ്ജിജിദിന് സമീപവും, വിദ്യാവിലാസിനി എൽ.പി സ്കൂളിന് സമീപവും തമ്പടിച്ചിരിക്കുന്നത്.

നായകളുടെ കൂട്ടം ചേരൽ പന്തക്കൽ മത്സ്യമാർക്കറ്റിന് സമീപം മാർക്കറ്റിൽ സാധനം വാങ്ങാൻ വരുന്നവർക്കും ഇരുചക്രവാഹന യാത്രികർക്കും വിദ്യാർത്ഥികളിലും ഒരുപോലെ ഭീതിയുണർത്തുന്നുണ്ട്.

പ്രഭാത സവാരിക്കാർക്ക് വൻ ഭീഷണിയായി നായക്കൂട്ടം റോഡിൽ നിലയുറപ്പിക്കുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. കുറച്ചു വർഷങ്ങൾക്ക് മുമ്പ് പന്തക്കൽ- മനേക്കര വയലിൽ ഒരു കുട്ടിയെ തെരുവ് നായകൾ കടിച്ചു കൊന്ന സംഭവം നടന്നിരുന്നു. മനേക്കര സ്വദേശിനി ബീവിയുടെ മകനായിരുന്നു ആ ഹതഭാഗ്യനായ കുട്ടി.

തെരുവ് നായകളെ അവരുടെ പ്രത്യേക വളർത്തു കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന് പന്തക്കൽ - മനേക്കര നിവാസികൾ ആവശ്യപ്പെടാറുണ്ടെങ്കിലും ഒന്നും നടന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/225435/stray-dog-nuisance-in-pantakkal-and-manekkarapeople-are-in-fear)