---
title: "അർജുനായുള്ള തിരച്ചിൽ ഇന്ന് വീണ്ടും; ഈശ്വർ മാൽപേയും സംഘവും ഇന്ന് ഷിരൂരിലെത്തും"
english_title: "Search for Arjun again today;Ishwar Malpe and his team will reach Shirur today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/225426/search-for-arjun-again-todayishwar-malpe-and-his-team-will-reach-shirur-today"
published_at: "2024-08-04T08:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aeeb8ccbf3f_download_(6).jpg"
keywords: []
---

# അർജുനായുള്ള തിരച്ചിൽ ഇന്ന് വീണ്ടും; ഈശ്വർ മാൽപേയും സംഘവും ഇന്ന് ഷിരൂരിലെത്തും

> **Lead Summary:** ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മാൽപേയും സംഘവും ഇന്ന് ഷിരൂരിലെത്തും.

## Article Content

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മാൽപേയും സംഘവും ഇന്ന് ഷിരൂരിലെത്തും.

ഷിരൂരിൽ ഇന്നും മഴ പെയ്തുകൊണ്ടിരിക്കുകയാണ്. അന്തിമ തീരുമാനം സാഹചര്യം പരിശോധിച്ച ശേഷമായിരിക്കും. ഗംഗാവാലി പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുന്ന സാഹചര്യത്തിൽ   തിരച്ചിൽ പുനരാരംഭിക്കുമെന്ന് കർണാടക സർക്കാർ അധികൃതരും കാർവാർ എംഎൽഎ സതീഷ് കൃഷ്‌ണ സൈലും അറിയിച്ചതായി എംകെ രാഘവൻ എം പി അറിയിച്ചിരുന്നു.

> "ഷിരൂർ ദുരന്തത്തിൽ അകപ്പെട്ട സഹോദരൻ അർജുനും മറ്റ് രണ്ട് കർണ്ണാടക സഹോദരങ്ങൾക്കുമായുള്ള തിരച്ചിൽ പുനരാരംഭിക്കുകയാണ്.

പ്രതികൂല കാലാവസ്ഥ മൂലം താത്കാലികമായി നിർത്തിവെച്ച തിരച്ചിൽ, ഗംഗാവാലി പുഴയിലെ അടിയൊഴുക്കിൻ്റെ ശക്തി കുറയുന്ന സാഹചര്യത്തിൽ ഇന്ന്  മുതൽ പുനരാരംഭിക്കുമെന്ന് കർണാടക സർക്കാർ അധികൃതരും അറിയിച്ചു.

> പ്രദേശത്തെ കാലാവസ്ഥ താരതമ്യേന ഭേദപ്പെട്ട സാഹചര്യത്തിൽ അർജുനെയും മറ്റ് രണ്ട് പേരെയും കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി" സതീഷ് സൈൽ പറഞ്ഞു.

പ്രതീക്ഷയോടെ കാത്തിരിക്കാം..' എന്നാണ് എം പി അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/225426/search-for-arjun-again-todayishwar-malpe-and-his-team-will-reach-shirur-today)