---
title: "കനത്ത മഴയിൽ തൂവക്കുന്നിൽ വീണ്ടും അപകടം ;  വീടിന്റെ മേൽക്കൂര തകർന്നു "
english_title: "Against the feather of heavy rains again;The roof of the house was broken"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/225319/against-the-feather-of-heavy-rains-againthe-roof-of-the-house-was-broken"
published_at: "2024-08-03T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ae186ae60d9_Untitled-2_copy.jpg"
keywords: []
---

# കനത്ത മഴയിൽ തൂവക്കുന്നിൽ വീണ്ടും അപകടം ;  വീടിന്റെ മേൽക്കൂര തകർന്നു 

> **Lead Summary:** **പാനൂർ : **കനത്ത മഴയിൽ പാനൂരിനടുത്ത് തൂവക്കുന്നിൽ വീടിന്റെ മേൽക്കൂര തകർന്നു. മൂക്കൊത്ത് അനസിന്റെ വീടിന്റെ ഓടുകളാണ് തകർന്നു വീണത്.

## Article Content

**പാനൂർ : **കനത്ത മഴയിൽ പാനൂരിനടുത്ത് തൂവക്കുന്നിൽ വീടിന്റെ മേൽക്കൂര തകർന്നു. മൂക്കൊത്ത് അനസിന്റെ വീടിന്റെ ഓടുകളാണ് തകർന്നു വീണത്.

തൂവക്കുന്ന് മദ്രസക്ക് സമീപമാണ് അനസിന്റെ വീട്. ഉച്ചയോടെയായിരുന്നു അപകടം. വീടിൻ്റെ മുൻഭാഗത്താണ് അപകടം ഉണ്ടായത്. ഈ സമയം ആളില്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.

കനത്ത മഴയിൽ കഴിഞ്ഞ ദിവസം തൂവക്കുന്ന് എൻ.എ.എം കോളേജ് റോഡിലുള്ള കല്ലിങ്ങൻ്റവിട യൂസഫിൻ്റെ വീടും തകർന്നിരുന്നു. വാർഡ് മെമ്പർ കെ പി സഫരിയ വീട് സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/225319/against-the-feather-of-heavy-rains-againthe-roof-of-the-house-was-broken)