Aug 3, 2024 04:24 PM

പാനൂർ:(www.panoornews.in)ദുരന്തത്തിൽ പെട്ടുഴലുന്ന വയനാടിന് സാന്ത്വനമേകാൻ പാനൂരിലെ ബസ് കൂട്ടായ്മ രംഗത്തിറങ്ങുന്നു. ബസ് മുതലാളിമാരും, ജീവനക്കാരുമടങ്ങുന്ന ബസ് കൂട്ടായ്മയാണ് വേറിട്ട മാതൃകാ പ്രവർത്തനത്തിനൊരുങ്ങുന്നത്.

തിങ്കളാഴ്ച പാനൂരിൽ നിന്നും സർവീസ് നടത്തുന്ന ബസ്സുകൾ തങ്ങൾക്ക് ലഭിക്കുന്ന മുഴുവൻ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. വയനാടിന്റെ കണ്ണീരൊപ്പാൻ പാനൂരിലെ ബസ് കൂട്ടായ്‌മ തിങ്കളാഴ്ച സൗജന്യ സർവീസ് നടത്തും.

പാനൂർ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകളാണ് വയനാടിന് വേണ്ടി യാത്ര ചെയ്യുക. നിലവിൽ 42 ഓളം ബസുകൾ ഈ സദ്ഉദ്യമത്തിൽ പങ്കെടുക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇനിയും കൂടുതൽ ബസുകൾ തയ്യാറാകുമെന്നാണ് ഭാരവാഹികളുടെ പ്രതീക്ഷ.

തിങ്കളാഴ്ചത്തെ സർവീസിൽ നിന്നും കിട്ടുന്ന വരുമാനം മുഴുവനും തൊട്ടടുത്ത തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ബസ് കൂട്ടായ്മ ഭാരവാഹി കെ. ബിജു പറഞ്ഞു .

ബസ് ഉടമകളും, തൊഴിലാളികളും സംയുക്തമായി ഈ സദ്ഉദ്യമത്തിന്റെ ഭാഗമാകുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്തും ബസ് കൂട്ടായ്മ സൗജന്യ സർവീസ് നടത്തിയിരുന്നു.

Bus fellowship of Panur in the intensifying the preparations to add Wayanad;Get a free bus service on Monday 42 Buses

Next TV

Top Stories










News Roundup