---
title: "വടകരയിൽ അടുക്കളയിലെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു, ഒഴിവായത് വൻ അപകടം"
english_title: "Vadakara "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/225271/vadakara"
published_at: "2024-08-03T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66adf47d734a2_IMG-20240803-WA0052.jpg"
keywords: []
---

# വടകരയിൽ അടുക്കളയിലെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു, ഒഴിവായത് വൻ അപകടം

> **Lead Summary:**  വടകര : വീടിന്റെ അടുക്കളയിലുള്ള ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു . പുത്തൂർ സ്വദേശി ഒതയോത്ത് അബാസിന്റെ വീട്ടിലാണ് സംഭവം .

## Article Content

 വടകര : വീടിന്റെ അടുക്കളയിലുള്ള ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു . പുത്തൂർ സ്വദേശി ഒതയോത്ത് അബാസിന്റെ വീട്ടിലാണ് സംഭവം .

രാവിലെ ചായയും കഞ്ഞിയും അടുപ്പിൽ പാചകം ചെയ്തിരുന്നു . ഇതിന് ശേഷമാണ് ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചത് .

അടുപ്പിലുണ്ടായിരുന്ന പാത്രം അടക്കം താഴേക്ക് മറിയുകയും ,അടുപ്പിന്റെ ചില്ല് പൊട്ടി ചുറ്റിലും തെറിക്കുകയൂം ആയിരുന്നു .

ഗ്യാസ് സിലിണ്ടറിന് കേടുപാടുകൾ സംഭവിച്ചില്ല .ഗ്യാസ് സ്റ്റൗ പൊട്ടിയതോടെ സിലണ്ടർ മറിഞ്ഞു വീഴുകയായിരുന്നു .

അപകട സമയത്ത് വീട്ടുകാർ അടുത്തില്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത് .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/225271/vadakara)