---
title: "കൂത്തുപറമ്പിൽ കാർ തടഞ്ഞ് സ്വർണ വ്യാപാരികളെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചത് മൂന്ന് കോടി 75 ലക്ഷം രൂപ ; കവർച്ചക്കിരയായത് കുറ്റ്യാടിയിലെ ജ്വല്ലറി ഉടമകൾ, അന്വേഷണത്തിന് പ്രത്യേക സംഘം"
english_title: "They stopped the car at Koothuparm and kidnapped the gold traders and looted 3 crore 75 lakh rupees;They stopped the car at Koothuparm and kidnapped the gold traders and looted 3 crore 75 lakh rupees;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/225190/they-stopped-the-car-at-koothuparm-and-kidnapped-the-gold-traders-and-looted-3-crore-75-lakh-rupeesthey-stopped-the-car-at-koothuparm-and-kidnapped-the-gold-traders-and-looted-3-crore-75-lakh-rupees"
published_at: "2024-08-03T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66adb8642ee46_Untitled-2_copy.jpg"
keywords: []
---

# കൂത്തുപറമ്പിൽ കാർ തടഞ്ഞ് സ്വർണ വ്യാപാരികളെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചത് മൂന്ന് കോടി 75 ലക്ഷം രൂപ ; കവർച്ചക്കിരയായത് കുറ്റ്യാടിയിലെ ജ്വല്ലറി ഉടമകൾ, അന്വേഷണത്തിന് പ്രത്യേക സംഘം

> **Lead Summary:** **കൂത്തുപറമ്പ് **** **ഇക്കഴിഞ്ഞ 26ന് രാത്രി 7.20 ഓടെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പഴയ സ്വർണം വാങ്ങി മഹാരാഷ്ട്ര യിൽ കൊണ്ടുപോയി വിൽപ്പന നടത്തി മടങ്ങുകയായിരുന്ന കുറ്റ്യാടിയിലെ ജ്വല്ലറിക്കാരാണ് കൊള്ളയ്ക്കിരയായത്.

## Article Content

**കൂത്തുപറമ്പ് **** **ഇക്കഴിഞ്ഞ 26ന് രാത്രി 7.20 ഓടെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പഴയ സ്വർണം വാങ്ങി മഹാരാഷ്ട്ര യിൽ കൊണ്ടുപോയി വിൽപ്പന നടത്തി മടങ്ങുകയായിരുന്ന കുറ്റ്യാടിയിലെ ജ്വല്ലറിക്കാരാണ് കൊള്ളയ്ക്കിരയായത്.

എന്നാൽ അന്ന് സംഘാംഗമായ മാരുതി പാണ്ഡുരംഗ് പോലീസ്സ്റ്റേഷനിൽ പരാതി നൽകിയത് 50 ലക്ഷം രൂപയാണ് തട്ടിയെടു ത്തതെന്നായിരുന്നു.

പക്ഷെ അന്ന് തന്നെ പോലീസിന് സംശയമുണ്ടായിരുന്നു. ഇതേ തുടർന്ന് പരാതിക്കാരനെ പോലീസ് വീണ്ടും വിശദമായി ചോദ്യംചെയ്ത പ്പോഴാണ് മൂന്ന് കോടി 75 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തതെന്ന് വ്യക്തമായത്.

പണത്തിന് രേഖകളില്ലാത്തതിനെത്തുടർന്നാണ് സംഖ്യ കുറച്ചു പറഞ്ഞതെന്നാണ് പരാതിക്കാരൻ വെളിപ്പെടുത്തിയത്.

വൻ ക്വട്ടേഷൻ സംഘമാണ് കൊള്ളയ്ക്ക് പിറകിലെന്ന് വ്യക്തമായതോടെയാണ് സിറ്റി പോലീസ് കമ്മീഷണർ അജിത്ത്കുമാറിന്റെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

കൂത്ത്പറമ്പിലെയും, ജില്ലക്ക് പുറത്തുമുള്ള ക്വട്ടേഷൻ സംഘങ്ങൾക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.

കൂത്തുപറമ്പ് എ.സി.പി: എം.കൃ ഷന്റെ നേതൃത്വത്തിൽ സി.ഐ: കെ.വി.ഹരിക്കുട്ടൻ, മട്ടന്നൂർ എസ്..ഐ: എ.നിതിൻ, കണ്ണവം എസ്.ഐ: സി.സി.ലതീഷ്, കൂത്തുപറമ്പ് എസ്.ഐ പ്രസാദ്, കൂത്തുപറമ്പ് എ. സി.പി ഓഫീസിലെ എ.എസ്.ഐ: എം.മിനീഷ്,

കൂത്തുപറമ്പ് എ.എസ്.ഐമാരായ സനിൽ, അനിത, കണ്ണവം സ്റ്റേഷനിലെ സി.പി.ഒമാരായ വിജേഷ് തെക്കുമ്പാടൻ, പ്രജിത് കണ്ണിപ്പൊയിൽ, കൂത്തു പറമ്പിലെ സി.പി.ഒമാരായ മനേ ഷ്, പ്രശോഭ്, മട്ടന്നൂർ സ്റ്റേഷ നിലെ സി.പി.ഒമാരായ രഗിനേഷ്, ജോമോൻ, ജിനേഷ് എന്നിവർ ഉൾപ്പെട്ടതാണ് പ്രത്യേക അന്വേഷണ സംഘം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/225190/they-stopped-the-car-at-koothuparm-and-kidnapped-the-gold-traders-and-looted-3-crore-75-lakh-rupeesthey-stopped-the-car-at-koothuparm-and-kidnapped-the-gold-traders-and-looted-3-crore-75-lakh-rupees)