---
title: "വയനാടിനെയും, വിലങ്ങാടിനെയും  ചേർത്ത് പിടിച്ച് പാനൂർ ബ്ലോക്ക് പഞ്ചായത്ത് ; 2 ലക്ഷം രൂപ തലശേരി സബ് കലക്ടർ സന്ദീപ് കുമാർ ഐ.എ.എസ് ഏറ്റുവാങ്ങി"
english_title: "Pannoor Block Panchayat, which includes Wayanad and Vilangad;Thalassery sub-collector Sandeep Kumar IAS received 2 lakh rupees"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/225109/pannoor-block-panchayat-which-includes-wayanad-and-vilangadthalassery-sub-collector-sandeep-kumar-ias-received-2-lakh-rupees"
published_at: "2024-08-02T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66acf999dfd00_Untitled-5_copy.jpg"
keywords: []
---

# വയനാടിനെയും, വിലങ്ങാടിനെയും  ചേർത്ത് പിടിച്ച് പാനൂർ ബ്ലോക്ക് പഞ്ചായത്ത് ; 2 ലക്ഷം രൂപ തലശേരി സബ് കലക്ടർ സന്ദീപ് കുമാർ ഐ.എ.എസ് ഏറ്റുവാങ്ങി

> **Lead Summary:** ***പാനൂർ: ***വയനാട്ടിലെ ദുരന്തമുഖത്തേക്ക് ഒരു മനസാലെ സഹായമെത്തിക്കാൻ സാമൂഹ്യ സാംസ്കാരിക സംഘടനകളും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും.

## Article Content

***പാനൂർ: ***വയനാട്ടിലെ ദുരന്തമുഖത്തേക്ക് ഒരു മനസാലെ സഹായമെത്തിക്കാൻ സാമൂഹ്യ സാംസ്കാരിക സംഘടനകളും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് കൈമാറിയ 2 ലക്ഷം രൂപ തലശേരി സബ് കലക്ടർ സന്ദീപ് കുമാർ ഐ.എ.എസ് ഏറ്റുവാങ്ങി. വയനാടിനെ ചേർത്ത് പിടിക്കാൻ ഭക്ഷണ പദാർത്ഥങ്ങളായും, കുടിവെള്ളമായും, വസ്ത്രങ്ങളായും നിരവധി സാധനങ്ങളാണ് തലശേരി സബ് കലക്ടർ ഓഫീസിലേക്ക് ഒഴുകിയെത്തുന്നത്.

ഓഫീസിലെ ജീവനക്കാരാണ് ഭക്ഷണപദാർത്ഥങ്ങൾ തരം തിരിക്കുന്നത്. ഇതിനിടെ ഉപയോഗശൂന്യമായവ തിരിച്ചയക്കുന്നുമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹായവുമായി രംഗത്തുണ്ട്.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് ശേഖരിച്ച വെള്ളമുൾപ്പടെയുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉരുൾപൊട്ടലുണ്ടായ നാദാപുരം വിലങ്ങാട് പ്രദേശത്തിന് നൽകി.

ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിലങ്ങാട് മേഖലയിൽ സന്ദർശനം നടത്തുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്തിൻ്റെ ഫണ്ടിൽ നിന്നും നീക്കിവച്ച 2 ലക്ഷം രൂപ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തു.

പ്രസിഡണ്ട് എ.ശൈലജയിൽ നിന്നും സബ് കലക്ടർ സന്ദീപ് കുമാർ ഐ.എ.എസ് ചെക്ക് ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് ടി.ടി റംല, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ, ബി.ഡി.ഒ ടി.ഡി തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/225109/pannoor-block-panchayat-which-includes-wayanad-and-vilangadthalassery-sub-collector-sandeep-kumar-ias-received-2-lakh-rupees)