---
title: "വിലങ്ങാട്ടെ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന്  ആർ.ജെ.ഡി സംസ്ഥാന ജന.സെക്രട്ടറി പി.കെ പ്രവീൺ സർക്കാറിനോടാവശ്യപ്പെട്ടു."
english_title: "RJD State People's Secretary PK Praveen requested the government to speed up the rehabilitation work in Vilangate."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/225098/rjd-state-peoples-secretary-pk-praveen-requested-the-government-to-speed-up-the-rehabilitation-work-in-vilangate"
published_at: "2024-08-02T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66acf157f2ebb_Untitled-3_copy.jpg"
keywords: []
---

# വിലങ്ങാട്ടെ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന്  ആർ.ജെ.ഡി സംസ്ഥാന ജന.സെക്രട്ടറി പി.കെ പ്രവീൺ സർക്കാറിനോടാവശ്യപ്പെട്ടു.

> **Lead Summary:** ** **വിലങ്ങാട് മലയിൽ ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങൾ ആർ.ജെ.ഡി നേതാക്കൾ സന്ദർശിച്ചു. ദുരിതബാധിതർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടു.

## Article Content

** **വിലങ്ങാട് മലയിൽ ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങൾ ആർ.ജെ.ഡി നേതാക്കൾ സന്ദർശിച്ചു. ദുരിതബാധിതർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടു.

ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ പ്രവീൺ, ജില്ലാ സെക്രട്ടറിമാരായ സി. പി രാജൻ, ഇ. കെ സജിത് കുമാർ മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

ഉരുൾപൊട്ടലുണ്ടായ മഞ്ഞച്ചീളി ,പാനോം മേഖലകളിലും ഉരുൾപൊട്ടലിൽ മരണമടഞ്ഞ ആർ.ജെ.ഡി പ്രവർത്തകൻ മാത്യു മാസ്റ്റരുടെ വീടും സന്ദർശിച്ചു കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.

സ്ഥലത്ത് ക്യാമ്പ് ചെയ്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഇ.കെ വിജയൻ എം.എൽ.എ, ആർ.ഡി.ഒ ,പ്രദേശത്തെ സാമൂഹ്യ പ്രവർത്തകൻ ജോണി മുല്ലക്കുന്നേൽ എന്നിവരുമായി നേതാക്കൾ ആശയ വിനിമയം നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/225098/rjd-state-peoples-secretary-pk-praveen-requested-the-government-to-speed-up-the-rehabilitation-work-in-vilangate)