---
title: "രോഗികളുടെ എണ്ണത്തിൽ  ക്രമാതീതമായി വർധന ; പന്തക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ ഒ.പി. സമയം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തം"
english_title: "A steady increase in the number of patients;Pantakkal Primary Health Center OPThe demand for extension of time is strong"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224957/a-steady-increase-in-the-number-of-patientspantakkal-primary-health-center-opthe-demand-for-extension-of-time-is-strong"
published_at: "2024-08-02T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ac8b5776e4b_Untitled-1_copy.jpg"
keywords: []
---

# രോഗികളുടെ എണ്ണത്തിൽ  ക്രമാതീതമായി വർധന ; പന്തക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ ഒ.പി. സമയം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തം

> **Lead Summary:** ****മഴക്കാലമായതിനാൽ പനിയുടെയും മറ്റു പകർച്ച വ്യാധികളുടെയും പകർന്നാട്ടകാലമാണ്. പക്ഷേ, ഇതൊന്നും പന്തക്കൽ ആരോഗ്യകേന്ദ്രത്തിൻ്റെ ഒ.പി. സമയം വർദ്ധിപ്പിക്കാനുള്ള കാരണമായി പുതുച്ചേരി ആരോഗ്യ വകുപ്പ് കാണുന്നില്ല.

## Article Content

****മഴക്കാലമായതിനാൽ പനിയുടെയും മറ്റു പകർച്ച വ്യാധികളുടെയും പകർന്നാട്ടകാലമാണ്. പക്ഷേ, ഇതൊന്നും പന്തക്കൽ ആരോഗ്യകേന്ദ്രത്തിൻ്റെ ഒ.പി. സമയം വർദ്ധിപ്പിക്കാനുള്ള കാരണമായി പുതുച്ചേരി ആരോഗ്യ വകുപ്പ് കാണുന്നില്ല.

ഈ ദുരിതരോഗ വ്യാപന സമയത്തും ഒ.പി. സമയം രാവിലെ 8 മണി മുതൽ 10.30 വരെയാണ് . ചില ദിവസങ്ങളിൽ രോഗികൾ കൂടുതൽ ഉണ്ടെങ്കിൽ കൂടുതൽ സമയം രോഗികളെ നോക്കാനുള്ള സന്മനസ്സ് ഡോക്ടർമാർ കാണിക്കുന്നുണ്ടെങ്കിലും അതിന് ശേഷം പള്ളൂർ ആശുപത്രിയെയോ മാഹി ആശുപത്രിയെയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പന്തക്കൽ - മൂലക്കടവ് നിവാസികൾ.

നിലവിൽ പന്തക്കൽ ആരോഗ്യ കേന്ദ്രത്തിൽ അലോപ്പതി, ഹോമിയോപ്പതി, ആയുർവേദ വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഫിസിയോതെറാപ്പി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു. ഈ പകർച്ചവ്യാധി കാലത്തെങ്കിലും പന്തക്കൽ ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ സേവന സമയം ഉച്ചക്ക് ഒരു മണി വരെയെങ്കിലും ആക്കി വർദ്ധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224957/a-steady-increase-in-the-number-of-patientspantakkal-primary-health-center-opthe-demand-for-extension-of-time-is-strong)