---
title: "വയനാട്ടിലെ ദുരന്ത ഭൂമിയിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കുട നൽകി"
english_title: "Umbrellas were given to the police officers working in disaster areas in Wayanad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224946/umbrellas-were-given-to-the-police-officers-working-in-disaster-areas-in-wayanad"
published_at: "2024-08-02T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ac84f310e61_Untitled-5_copy.jpg"
keywords: []
---

# വയനാട്ടിലെ ദുരന്ത ഭൂമിയിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കുട നൽകി

> **Lead Summary:** **കണ്ണൂർ: **കേരളാ പോലീസ് അസോസിയേഷൻ,കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ല കമ്മറ്റി, മൊബൈൽ ഫോൺ റീട്ടെയിലേഴ്സ് അസോസിയേഷൻ ഓഫ് കേരള കണ്ണൂർ ജില്ല കമ്മിറ്റിയുമായി സഹകരിച്ച് വയനാട്ടിലെ ദുരന്ത ഭൂമിയിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഉപയോഗിക്കുന്നതിനായി കുട കൈമാറി.

## Article Content

**കണ്ണൂർ: **കേരളാ പോലീസ് അസോസിയേഷൻ,കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ല കമ്മറ്റി, മൊബൈൽ ഫോൺ റീട്ടെയിലേഴ്സ് അസോസിയേഷൻ ഓഫ് കേരള കണ്ണൂർ ജില്ല കമ്മിറ്റിയുമായി സഹകരിച്ച് വയനാട്ടിലെ ദുരന്ത ഭൂമിയിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഉപയോഗിക്കുന്നതിനായി കുട കൈമാറി.

തളിപ്പറമ്പിൽ വച്ച് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി രമേശൻ വെള്ളോറ മൊബൈൽ ഫോൺ റീട്ടെയിലേഴ്സ് അസോസിയേഷൻ ഓഫ് കേരള കണ്ണൂർ ജില്ല ട്രഷറർ നൗഷാദ് തളിപ്പറമ്പിൽ നിന്നും കുട ഏറ്റുവാങ്ങി.

ചടങ്ങിൽ കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് പ്രസിഡണ്ട് ജയേഷ് ടിവി കേരള പോലീസ് ഓഫീസർ സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് പ്രസാദ് കെ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224946/umbrellas-were-given-to-the-police-officers-working-in-disaster-areas-in-wayanad)