---
title: "മാതൃകാപരം ; വയനാടിന് സഹായവുമായി അഞ്ചരക്കണ്ടി ഇൻ്റഗ്രേറ്റഡ് ക്യാമ്പസ് വിദ്യാർത്ഥികളും, ജീവനക്കാരും, ഒപ്പം  മാനേജ്മെന്റും"
english_title: "Exemplary Ancharakandi Integrated Campus students, staff and management in support of Wayanad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224890/exemplary-ancharakandi-integrated-campus-students-staff-and-management-in-support-of-wayanad"
published_at: "2024-08-02T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ac6667a539d_Untitled-1_copy.jpg"
keywords: []
---

# മാതൃകാപരം ; വയനാടിന് സഹായവുമായി അഞ്ചരക്കണ്ടി ഇൻ്റഗ്രേറ്റഡ് ക്യാമ്പസ് വിദ്യാർത്ഥികളും, ജീവനക്കാരും, ഒപ്പം  മാനേജ്മെന്റും

> **Lead Summary:** കണ്ണൂർ:**** വയനാട്ടിൽ പ്രകൃതി ദുരന്തത്തിൽ പകച്ചുനിൽക്കുന്ന സഹോദരങ്ങൾക്ക് താങ്ങും തണലുമായി അഞ്ചരക്കണ്ടി ഇന്റഗ്രേറ്റഡ് ക്യാമ്പസ് ഒന്നടങ്കം രംഗത്തെത്തി.

## Article Content

കണ്ണൂർ:**** വയനാട്ടിൽ പ്രകൃതി ദുരന്തത്തിൽ പകച്ചുനിൽക്കുന്ന സഹോദരങ്ങൾക്ക് താങ്ങും തണലുമായി അഞ്ചരക്കണ്ടി ഇന്റഗ്രേറ്റഡ് ക്യാമ്പസ് ഒന്നടങ്കം രംഗത്തെത്തി.

പ്രസ്റ്റീജ് വിദ്യാഭ്യാസ ട്രസ്ററ് ചെയർമാൻ്റെയും, ഡോ അദ്നാൻ സിദ്ദിഖിൻ്റെയും നിർദ്ദേശപ്രകാരം വിവിധ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും ഒത്തൊരുമിച്ച് നടത്തിയ ഈ സേവനം മാതൃകാപരമായി.

കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടി പ്രിൻസിപ്പൽ ഡോ. പുരുഷോത്തം ബസപ്പ, കണ്ണൂർ ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. അരുൺ നാരായണൻ, കോളേജ് ഓഫ് നഴ്സിങ് പ്രിൻസിപ്പൽ ഡോ. സത്യ സെമ്പകപ്രിയ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ് പ്രിൻസിപ്പൽ ഡോ. ഹീര കെ, കോളേജ് ഓഫ് ഫാർമസി അഞ്ചരക്കണ്ടി പ്രിൻസിപ്പൽ ഡോ. റോബിൻജോസ് , മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ.റഹൂഫ് എന്നിവർ നേതൃത്വം നൽകി.

കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടിയിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, പബ്ലിക് ഹെൽത്ത് വിദഗ്ധർ, സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ടീം

 മറ്റു വോളണ്ടിയർമാർ എന്നിവരടങ്ങുന്ന സംഘത്തെ വിവിധ ക്യാമ്പുകളിലെത്തി ആവശ്യമായ ചികിത്സകൾ നൽകുന്നതിനും പുനരധിവാസ സഹായത്തിനുമുള്ള ബൃഹത്തായ പദ്ധതികളുടെ പ്രാരംഭ നടപടികൾ ട്രസ്റ്റ് ചെയർമാൻ്റെയും, ഡോ അദ്നാൻ സിദ്ദീഖ്ൻ്റെയും നിർദ്ദേശാനുസരണം ആരംഭിച്ചതായി സഹായ വിതരണ വാഹനം ഫ്ളാഗ്ഓഫ് ചെയ്ത് ജനറൽ മാനേജർ ഡോ : സാജിദ് ഒമർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224890/exemplary-ancharakandi-integrated-campus-students-staff-and-management-in-support-of-wayanad)