കണ്ണൂർ :(www.panoornews.in)സുന്നി പ്രസ്ഥാന ത്തിന്റെ അമരക്കാരനും, സമുന്നത പണ്ഠിത ശ്രേഷ്ഠനുമായ പട്ടുവം കെ.പി. അബൂബക്കർ മുസ്ല്യാരുടെ വീട് കുത്തിത്തുറന്ന് വൻ കവർച്ച.
പട്ടുവം കടവിന് സമീപത്തെ വീട്ടിൽ നിന്ന് 20 പവന്റെ ആഭരണങ്ങളും, ഒരു ലക്ഷം രൂപയും മോഷണം പോയി. അബൂബക്കർ മുസ്ല്യാർ ഇപ്പോൾ ഈ വീട്ടിലല്ല താമസം.


അദേഹം എളമ്പേരത്തെ മകളുടെ ഒപ്പമാണ് താമസിച്ചുവരുന്ന ത്. പട്ടുവത്തെ അദ്ദേഹത്തിന്റെ വീടിന് പിറകിൽ മറ്റൊരു മകളുടെ വീടുമുണ്ട്. അവർ കുടുംബസമേതം ഗൾഫിലാണ്.
അതിനാൽ രണ്ട് വീട്ടിലും ആൾതാമ സമില്ല. മുസ്ല്യാരുടെ മകൻ അനസ് പട്ടുവം സ്കൂളിന് സമീപം താമസിക്കുന്നുണ്ട്. അനസ് മിക്ക ദിവസങ്ങളിലും പിതാവിന്റെ വീട്ടിലെത്താറുണ്ട്.ഇന്ന് വീട്ടിലെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്.
വീടിൻ്റെ മുകൾ നിലയിലെ വാതിൽ കുത്തിത്തുറന്ന മോഷ്ടാക്കൾ അലമാരയിൽ നിന്നാണ് സ്വർണാഭരണങ്ങളും, പണവും കവർന്നത്.
താഴത്തെ നിലയിലെ അലമാരകൾ തുറന്ന് സാധന ങ്ങൾ മുഴുവൻ വാരി വലിച്ചിട്ട നിലയിലാണ്. എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധനയ്ക്കെത്തി.
Massive robbery at Pandit Shrestha KP Abubakar Musalyar's house;20 Pawan gold ornaments and one lakh rupees were stolen
