---
title: "പാനൂരിൽ  അന്യസംസ്ഥാന തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ"
english_title: "Foreign worker found dead at residence in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224638/foreign-worker-found-dead-at-residence-in-panur"
published_at: "2024-08-01T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab2ea63c54f_Untitled-3_copy.jpg"
keywords: []
---

# പാനൂരിൽ  അന്യസംസ്ഥാന തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

> **Lead Summary:** **പാനൂർ : **പാനൂരിൽ അന്യസംസ്ഥാന തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ വെസ്റ്റ് ബംഗാൾ ശാന്തി പൂർ സ്വദേശി സുബ്രതാ റോയ് ആണ് മരിച്ചത്.

## Article Content

**പാനൂർ : **പാനൂരിൽ അന്യസംസ്ഥാന തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ വെസ്റ്റ് ബംഗാൾ ശാന്തി പൂർ സ്വദേശി സുബ്രതാ റോയ് ആണ് മരിച്ചത്.

പാനൂരിനടുത്ത് പൂക്കോം പന്ന്യന്നൂർ റോഡിൽ മൈത്രി ഫർണിച്ചറിന് പിന്നിലെ ലൈൻ മുറിയിൽ വാടകക്ക് താമസിക്കുകയായിരുന്ന യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിടക്ക പായയിൽ ഇരുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയിൽ 5 പേർ വേറെയുമുണ്ടായിരുന്നു.

പാനൂർ പ്രിൻസിപ്പൽ എസ്.ഐ രാംജിത്ത്, എസ്.ഐ വിനോദ് കുമാർ എന്നിവർ സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224638/foreign-worker-found-dead-at-residence-in-panur)