---
title: "വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് കൈത്താങ്ങായി  മന്ത്രിമാരായ മുഹമ്മദ് റിയാസും, കെ. രാജനും."
english_title: "Ministers Muhammad Riazum, K.Rajan too.Helped in rescue operation in Wayanad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224316/ministers-muhammad-riazum-krajan-toohelped-in-rescue-operation-in-wayanad"
published_at: "2024-07-31T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a9d5094d71f_mlllllllllll.jpg"
keywords: []
---

# വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് കൈത്താങ്ങായി  മന്ത്രിമാരായ മുഹമ്മദ് റിയാസും, കെ. രാജനും.

> **Lead Summary:** ദുരന്തം വിറങ്ങലിപ്പിച്ച വയനാട്ടിൽ കൈയ് മെയ് മറന്ന് മന്ത്രിമാരും. അപകടത്തിനിരയായ ആളുകളെ മാറ്റിപ്പാർപ്പിക്കുന്ന ജോലിയിൽ രക്ഷാപ്രവർത്തകർക്കൊപ്പം മന്ത്രിമാരായ മുഹമ്മദ് റിയാസും, കെ.രാജനുമാണുള്ളത്.

## Article Content

ദുരന്തം വിറങ്ങലിപ്പിച്ച വയനാട്ടിൽ കൈയ് മെയ് മറന്ന് മന്ത്രിമാരും. അപകടത്തിനിരയായ ആളുകളെ മാറ്റിപ്പാർപ്പിക്കുന്ന ജോലിയിൽ രക്ഷാപ്രവർത്തകർക്കൊപ്പം മന്ത്രിമാരായ മുഹമ്മദ് റിയാസും, കെ.രാജനുമാണുള്ളത്.

മുട്ടോളമെത്തുന്ന ചെളിയിൽ നിന്ന് കുട്ടികളടക്കമുള്ളവരെ ഏറെ ശ്രദ്ധയോടെ കൈമാറി മാറ്റുകയാണ് മന്ത്രിമാർ. മറ്റ് മന്ത്രിമാർ ആശുപത്രികളിലെയും, ദുരിതാശ്വാസ ക്യാമ്പിലെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്.

ദുരന്തമുഖത്ത് ചിട്ടയായ പ്രവർത്തനവുമായി സേവാഭാരതിയുടെ നൂറ് കണക്കിന് പ്രവർത്തകരുമുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224316/ministers-muhammad-riazum-krajan-toohelped-in-rescue-operation-in-wayanad)