---
title: "ദുരന്ത മുഖത്തേക്ക്;  വിലങ്ങാട്ടും വളയത്തും സാന്ത്വനിപ്പിക്കാൻ ഷാഫി പറമ്പിൽ എംപി എത്തി"
english_title: "Into the face of disaster;MP came to Shafi Param to console Vilangat and Valayam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224286/into-the-face-of-disastermp-came-to-shafi-param-to-console-vilangat-and-valayam"
published_at: "2024-07-31T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a9c80a13170_Untitled-2_copy.jpg"
keywords: []
---

# ദുരന്ത മുഖത്തേക്ക്;  വിലങ്ങാട്ടും വളയത്തും സാന്ത്വനിപ്പിക്കാൻ ഷാഫി പറമ്പിൽ എംപി എത്തി

> **Lead Summary:** നാദാപുരം : കാലവർഷക്കെടുതിയിൽ ദുരന്തം നേരിട്ട വളയം വിലങ്ങാട് മേഖലയിൽ ഷാഫി പറമ്പിൽ എം.പി സന്ദർശനം നടത്തി. കാലവർഷക്കെടുതിയിൽ പ്രയാസം അനുഭവിക്കുന്നവരെ സാന്ത്വനിപ്പിക്കാൻ ഷാഫി പറമ്പിൽ എംപി ഇന്നും മേഖലയിൽ തുടരും.

## Article Content

നാദാപുരം : കാലവർഷക്കെടുതിയിൽ ദുരന്തം നേരിട്ട വളയം വിലങ്ങാട് മേഖലയിൽ ഷാഫി പറമ്പിൽ എം.പി സന്ദർശനം നടത്തി. കാലവർഷക്കെടുതിയിൽ പ്രയാസം അനുഭവിക്കുന്നവരെ സാന്ത്വനിപ്പിക്കാൻ ഷാഫി പറമ്പിൽ എംപി ഇന്നും മേഖലയിൽ തുടരും.

 പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ ഡൽഹിയിൽ ആയിരുന്ന അദ്ദേഹം ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പെട്ടെന്ന് നാട്ടിലേക്ക് തിരിക്കുകയായിരുന്നു.

രാത്രി കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഷാഫി അവിടെ നിന്ന് നേരെ വളയം ചെറുമോത്ത് വെള്ളക്കെട്ടിൽ വീണ് മരിച്ച മൂന്നു വയസ്സുകാരൻ മുഹമ്മദ് സഹലിന്റെ വീട്ടിലെത്തി കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു.

തുടർന്ന് വെള്ളം ഇരച്ചു കയറി ഫർണിച്ചറുകളും രേഖകളും നശിച്ചു പോയ ചെറുമോത്ത് എംഎൽപി സ്കൂളിലും ശാഫി എത്തി.

സ്കൂൾ മാനേജിംഗ് കമ്മിറ്റി ഭാരവാഹികളും പ്രധാനാധ്യാപികയും ഷാഫിക്ക് മുന്നിൽ കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് ഇന്നലെ പുലർച്ചെ ഉരുൾപൊട്ടലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിലങ്ങാട് മലയോരത്തെ മഞ്ഞചീളിയിൽ മാത്യ മാസ്റ്ററുടെ വീടും ദുരിതാശ്വാസ ക്യാമ്പുകളും എം പി സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224286/into-the-face-of-disastermp-came-to-shafi-param-to-console-vilangat-and-valayam)