---
title: "ആർമി, ആംബുലൻസ് വാഹനങ്ങൾ ഗതാഗത കുരുക്കിൽ ; വയനാട്ടിലേക്ക് ഒരു സ്വകാര്യ വാഹനവും വിടില്ല, കൊട്ടിയൂരിൽ  തടയുമെന്ന്  ജില്ലാ പോലീസ് മേധാവി"
english_title: "Army and ambulance vehicles in traffic jam;No private vehicle will be allowed to go to Wayanad, district police chief said"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224214/army-and-ambulance-vehicles-in-traffic-jamno-private-vehicle-will-be-allowed-to-go-to-wayanad-district-police-chief-said"
published_at: "2024-07-30T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a9197477e55_download_(3).jpg"
keywords: []
---

# ആർമി, ആംബുലൻസ് വാഹനങ്ങൾ ഗതാഗത കുരുക്കിൽ ; വയനാട്ടിലേക്ക് ഒരു സ്വകാര്യ വാഹനവും വിടില്ല, കൊട്ടിയൂരിൽ  തടയുമെന്ന്  ജില്ലാ പോലീസ് മേധാവി

> **Lead Summary:** ** **വയനാട്ടിൽ സഹായമെത്തിക്കുന്നത് സർക്കാർ വാഹനങ്ങളിൽ മാത്രമായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി. സഹായമെത്തിക്കാൻ നിരവധി സ്വകാര്യ വാഹനങ്ങൾ എത്തുന്നത് വയനാടിനെ ഗതാഗത കുരുക്കിലാക്കുന്ന സാഹചര്യത്തിലാണ് നടപടി.

## Article Content

** **വയനാട്ടിൽ സഹായമെത്തിക്കുന്നത് സർക്കാർ വാഹനങ്ങളിൽ മാത്രമായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി. സഹായമെത്തിക്കാൻ നിരവധി സ്വകാര്യ വാഹനങ്ങൾ എത്തുന്നത് വയനാടിനെ ഗതാഗത കുരുക്കിലാക്കുന്ന സാഹചര്യത്തിലാണ് നടപടി.

നിരവധി സ്വകാര്യവാഹനങ്ങൾ ദുരന്ത സ്ഥലത്ത് എത്തുന്നത് വഴി ആർമി, ആംബുലൻസ് വാഹനങ്ങൾക്ക് ഗതാഗത തടസ്സമുണ്ടാകുന്നത് തടയാനാണ് നടപടി.

സാധനങ്ങൾ വിതരണം ചെയ്യുന്നതടക്കം സർക്കാർ നിയന്ത്രണത്തിലായിരിക്കും. വയനാട് താമസിക്കുന്നവർ, സർക്കാർ ജീവനക്കാർ എന്നിവർ ഐഡി കാർഡ് നിർബന്ധമായും കരുതണം.

ജനങ്ങളുടെ കൂടി സുരക്ഷ മുൻ നിർത്തിയാണ് നടപടി. രക്തം നൽകാനും ഇനി വയനാടേക്ക് പോകേണ്ടതില്ല. സമീപത്തെ ആരോഗ്യ കേന്ദ്രത്തിൽ നൽകിയാൽ മതിയെന്നും അറിയിപ്പുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224214/army-and-ambulance-vehicles-in-traffic-jamno-private-vehicle-will-be-allowed-to-go-to-wayanad-district-police-chief-said)