---
title: "വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ സഹായം ലഭ്യമാക്കണമെന്ന് കെ.പി  മോഹനൻ എം എൽ എ "
english_title: "KP Mohanan MLA wants central government to declare Wayanad disaster as a national disaster;The MLA visited the relief camp opened at Narikode Hill"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224144/kp-mohanan-mla-wants-central-government-to-declare-wayanad-disaster-as-a-national-disasterthe-mla-visited-the-relief-camp-opened-at-narikode-hill"
published_at: "2024-07-30T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8e54648de4_Untitled-5_copy.jpg"
keywords: []
---

# വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ സഹായം ലഭ്യമാക്കണമെന്ന് കെ.പി  മോഹനൻ എം എൽ എ 

> **Lead Summary:** ****നരിക്കോട് മല സംസ്കാരിക കേന്ദ്രത്തിലെ ദുരിതാശ്വാസകേമ്പിൽ കഴിയുന്ന കുടുംബങ്ങൾക്ക് സാന്ത്വനമായി കെ.പി.മോഹനൻ എം.എൽ.എ.യെത്തി.

## Article Content

****നരിക്കോട് മല സംസ്കാരിക കേന്ദ്രത്തിലെ ദുരിതാശ്വാസകേമ്പിൽ കഴിയുന്ന കുടുംബങ്ങൾക്ക് സാന്ത്വനമായി കെ.പി.മോഹനൻ എം.എൽ.എ.യെത്തി.

2 ചാക്ക് അരിയും ആവശ്യത്തിന് പല വ്യഞ്ജനങ്ങളുമായാണ് എം.എൽ.എ എത്തിയത്. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും കൂടെയുണ്ടായിരുന്നു.

നരിക്കോട് മലയിൽ ഉരുൾ പൊട്ടൽ ഭീഷണിയെ തുടർന്നാണ് ഈ കുടുംബങ്ങളെ പൊലീസ് കാവലിൽ ദുരിതാശ്വാസ കേമ്പിലേക്ക് മാറ്റിയത്. കൂത്തുപറമ്പ് മണ്ഡലത്തിൽ നാശനഷ്ടം ഉണ്ടായവർക്ക് ദുരിതാശ്വാസ സഹായമെത്തിക്കുമെന്നും എം എൽ എ പറഞ്ഞു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ഉഷരയരോത്ത്, വാർഡ് അംഗം സുധാവാസു, ,മുൻ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.പി അനന്തൻ മാസ്റ്റർ തുടങ്ങിയവരും കേമ്പിലെത്തിയിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224144/kp-mohanan-mla-wants-central-government-to-declare-wayanad-disaster-as-a-national-disasterthe-mla-visited-the-relief-camp-opened-at-narikode-hill)