---
title: "പനി ബാധിച്ച്  ആശുപത്രിയിൽ എത്തിച്ച നാദാപുരത്തെ  നാലാം ക്ലാസുകാരൻ മരിച്ചു"
english_title: "A 4th grader from Nadapuram who was rushed to the hospital due to fever died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224142/a-4th-grader-from-nadapuram-who-was-rushed-to-the-hospital-due-to-fever-died"
published_at: "2024-07-30T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8e217c254e_download_(2).jpg"
keywords: []
---

# പനി ബാധിച്ച്  ആശുപത്രിയിൽ എത്തിച്ച നാദാപുരത്തെ  നാലാം ക്ലാസുകാരൻ മരിച്ചു

> **Lead Summary:** **നാദാപുരം:** ശക്തമായ പനിയെയും ഛർദ്ദിയെയും തുടർന്ന് ആശുപത്രിയിൽ എത്തിച്ച നാദാപുരത്തെ നാലാം ക്ലാസുകാരൻ ചികിത്സക്കിടെ മരിച്ചു.

## Article Content

**നാദാപുരം:** ശക്തമായ പനിയെയും ഛർദ്ദിയെയും തുടർന്ന് ആശുപത്രിയിൽ എത്തിച്ച നാദാപുരത്തെ നാലാം ക്ലാസുകാരൻ ചികിത്സക്കിടെ മരിച്ചു.

കുമ്മങ്കോട് കൈകെട്ടിയ ചാലിൽ അജേഷിൻ്റെ മകൻ അൻവിത് (9) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ച്ച വരെ അൻവിത് സ്കൂളിൽ പോയിരുന്നു. ഞയറാഴ്ച്ചയാണ് ആശുപത്രിയിൽ എത്തിച്ചത്.

എളയടം ബി.വി എൽ.പി സ്കൂൾ 4ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മൃതദ്ദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മരണ കാരണം കണ്ടെത്താൻ വിദഗ്ത പരിശോധനയ്ക്ക് രക്ത സാമ്പിളുകൾ അയച്ചിട്ടുണ്ട്. അമ്മ : സുനിത സഹോദരൻ: താൻഷിക്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224142/a-4th-grader-from-nadapuram-who-was-rushed-to-the-hospital-due-to-fever-died)