---
title: "കനത്ത മഴയും, വെള്ളക്കെട്ടും ;  മനേക്കരയിലും  വ്യാപക നാശനഷ്ടം ; വൈദ്യുത ലൈനിലും പശു തൊഴുത്തിലും മരം വീണു."
english_title: "All destruction - waterlogging Widespread damage in Manekkara - tree uprooted and fell on power line and cow shed."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224094/all-destruction-waterlogging-widespread-damage-in-manekkara-tree-uprooted-and-fell-on-power-line-and-cow-shed"
published_at: "2024-07-30T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8c4e29ba05_Untitled-3_copy.jpg"
keywords: []
---

# കനത്ത മഴയും, വെള്ളക്കെട്ടും ;  മനേക്കരയിലും  വ്യാപക നാശനഷ്ടം ; വൈദ്യുത ലൈനിലും പശു തൊഴുത്തിലും മരം വീണു.

> **Lead Summary:** **മനേക്കര :** ഇന്നലെയും ഇന്നുമായി പെയ്ത കനത്ത മഴയിൽ മനേക്കരയിൽ വ്യാപക നാശനഷ്ടം. വൈദ്യുത ലൈനിലും പശു തൊഴുത്തിലും മരം പിഴുതു വീണു.

## Article Content

**മനേക്കര :** ഇന്നലെയും ഇന്നുമായി പെയ്ത കനത്ത മഴയിൽ മനേക്കരയിൽ വ്യാപക നാശനഷ്ടം. വൈദ്യുത ലൈനിലും പശു തൊഴുത്തിലും മരം പിഴുതു വീണു.

എടത്തട്ട ഭാസ്ക്കരൻ്റെ വീടിൻ്റെ സമീപം വൈദ്യുത ലൈനിൽ വീണ കൂറ്റൻ മരം പശുത്തൊഴുത്തിന് മുകളിൽ തട്ടി നിന്നു. ആല ഭാഗികമായി തകർന്നു. ആളപായമില്ല.

വൈദ്യുത ലൈനിൽ വീണ മരം വൈദ്യുത ബന്ധം വിഛേദിച്ചതിനു ശേഷം നാട്ടുകാർ മുറിച്ചു മാറ്റി. പ്രകാശൻ ചിരുകണ്ടോത്ത്, പ്രേമരാജൻ.ടി.പി തുടങ്ങിയവർ നേതൃത്വം നൽകി. ചമ്പാട് കുണ്ടുകുളങ്ങര ഒരുമ ബസ്സ് സ്റ്റോപ്പ് മുതൽ മനേക്കര മാവേലി സ്റ്റോർ വരെ റോഡിൽ വെള്ളക്കെട്ട് തീവ്രമായി തുടരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224094/all-destruction-waterlogging-widespread-damage-in-manekkara-tree-uprooted-and-fell-on-power-line-and-cow-shed)