---
title: "മുന്നറിയിപ്പ്  നൽകിയിട്ടും ചമ്പാട്   വെള്ളക്കെട്ടിൽ ഓടിച്ചു പോയ  വാഹനം പാതിവഴിയിൽ കുടുങ്ങി ;  3 കുട്ടികളടങ്ങിയ 5 അംഗ  കുടുംബത്തെ നാട്ടുകാർ   സാഹസികമായി രക്ഷപ്പെടുത്തി."
english_title: "Despite the warning, the vehicle that drove into the Champat Wellaktu got stuck in the middle of the road;Locals bravely rescued a family of 5 including 3 children."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224078/despite-the-warning-the-vehicle-that-drove-into-the-champat-wellaktu-got-stuck-in-the-middle-of-the-roadlocals-bravely-rescued-a-family-of-5-including-3-children"
published_at: "2024-07-30T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8b734c8c4a_Untitled-2_copy.jpg"
keywords: []
---

# മുന്നറിയിപ്പ്  നൽകിയിട്ടും ചമ്പാട്   വെള്ളക്കെട്ടിൽ ഓടിച്ചു പോയ  വാഹനം പാതിവഴിയിൽ കുടുങ്ങി ;  3 കുട്ടികളടങ്ങിയ 5 അംഗ  കുടുംബത്തെ നാട്ടുകാർ   സാഹസികമായി രക്ഷപ്പെടുത്തി.

> **Lead Summary:** ** പാനൂർ : ** കനത്ത മഴയിൽ ചമ്പാടും പരിസരവും വെള്ളത്തിൽ മുങ്ങിയ സാഹചര്യത്തിലാണ് പരിസരവാസി കൂടിയായ യുവാവിൻ്റെ പ്രവൃത്തി ഒരു നാടിനെയാകെ വിറപ്പിച്ചത്.

## Article Content

** പാനൂർ : ** കനത്ത മഴയിൽ ചമ്പാടും പരിസരവും വെള്ളത്തിൽ മുങ്ങിയ സാഹചര്യത്തിലാണ് പരിസരവാസി കൂടിയായ യുവാവിൻ്റെ പ്രവൃത്തി ഒരു നാടിനെയാകെ വിറപ്പിച്ചത്.

3 ഓളം കുട്ടികൾ ഉൾപ്പെടുന്ന യുവാവിൻ്റെ കുടുംബവും വാഹനത്തിലുണ്ടായിരുന്നു. വെള്ളക്കെട്ടിന് സമീപത്തുണ്ടായവർ നൽകിയ മുന്നറിയിപ്പ് അവഗണിച്ചാണ് വാഹനം ഓടിച്ചു പോയത്.

പാതിവഴിയിലെത്തും മുമ്പെ വാഹനം വെള്ളക്കെട്ടിൽ നിന്നു പോയി. കഴിഞ്ഞ ആഴ്ച കെ.എസ്.ഇ.ബി ജീപ്പ് മുങ്ങിയ സ്ഥലം കൂടിയാണിത്. കരയിലുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ചമ്പാട്ടെ പി.പി മനു, ഷിനോജ് ബാലാജി, പി.പി രാജേഷ്, പി.പി നിജീഷ് , എം പി റമീസ് എന്നിവർ ചേർന്ന് ഏറെ നേരം പണിപ്പെട്ട് വാഹനം തള്ളി കരയിലെത്തിക്കുകയായിരുന്നു.

വാഹനത്തിലുള്ളിലടക്കം വെള്ളം കയറിയതിനെ തുടർന്ന് വാഹനത്തിലുള്ള കുട്ടികളടക്കം ഭയന്ന് നിലവിളിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ മനുവിൻ്റെ മൊബൈൽ ഫോൺ നഷ്ടമായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224078/despite-the-warning-the-vehicle-that-drove-into-the-champat-wellaktu-got-stuck-in-the-middle-of-the-roadlocals-bravely-rescued-a-family-of-5-including-3-children)