---
title: "ഉരുൾപൊട്ടൽ ; പെരിങ്ങത്തൂരും, കടവത്തൂരും കനത്ത  വെള്ളക്കെട്ട്"
english_title: "landslide Peringathur and Kadavathur are heavily waterlogged"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224067/landslide-peringathur-and-kadavathur-are-heavily-waterlogged"
published_at: "2024-07-30T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8af84ce927_nuuuuuuuu.jpg"
keywords: []
---

# ഉരുൾപൊട്ടൽ ; പെരിങ്ങത്തൂരും, കടവത്തൂരും കനത്ത  വെള്ളക്കെട്ട്

> **Lead Summary:** **പാനൂർ : ** നാദാപുരം വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിൻ്റെ ഭാഗമായി പെരിങ്ങത്തൂർ, കടവത്തൂർ ഭാഗങ്ങളിൽ വെള്ളം കയറി. കടവത്തൂർ ടൗണിൽ സ്ഥാപനങ്ങളിലേക്കടക്കം വെള്ളം ഇരച്ചെത്തി.

## Article Content

**പാനൂർ : ** നാദാപുരം വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിൻ്റെ ഭാഗമായി പെരിങ്ങത്തൂർ, കടവത്തൂർ ഭാഗങ്ങളിൽ വെള്ളം കയറി. കടവത്തൂർ ടൗണിൽ സ്ഥാപനങ്ങളിലേക്കടക്കം വെള്ളം ഇരച്ചെത്തി.

ശക്തമായ രീതിയിലാണ് മലവെള്ളം ടൗണിലൂടെ ഒഴുകുന്നത്. പെരിങ്ങത്തൂർ പ്രദേശത്തും വെള്ളം കയറിയിട്ടുണ്ട്. സിപിഎം പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം അജിത്ത് കുമാറിൻ്റെ വീട്ടിൽ വെള്ളം കയറി.

പെരിങ്ങത്തൂർ, കായപ്പനച്ചിയിലും വെള്ളക്കെട്ടുണ്ട്. നാദാപുരം - പെരിങ്ങത്തൂർ റോഡിൽ പലയിടത്തും വെള്ളക്കെട്ടുണ്ട്. പെരിങ്ങത്തൂർ ബോട്ട് ജെട്ടി വെള്ളത്തിൽ മുങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224067/landslide-peringathur-and-kadavathur-are-heavily-waterlogged)