---
title: "നാദാപുരം വളയത്ത് മൂന്ന് വയസ്സുകാരൻ  വീടിന് സമീപത്തെ തോട്ടിൽ വീണു മരിച്ചു"
english_title: "A three-year-old boy died after falling into a stream near his house in Nadapuram Valayam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224005/a-three-year-old-boy-died-after-falling-into-a-stream-near-his-house-in-nadapuram-valayam"
published_at: "2024-07-30T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8892a83706_66a88589e41d7_bbay.jpg"
keywords: []
---

# നാദാപുരം വളയത്ത് മൂന്ന് വയസ്സുകാരൻ  വീടിന് സമീപത്തെ തോട്ടിൽ വീണു മരിച്ചു

> **Lead Summary:** **നാദാപുരം: ** കനത്ത മഴ തുടരുന്നതിനിടയിൽ നാദാപുരം വളയത്ത് മൂന്ന് വയസ്സുകാരൻ തോട്ടിൽവീണ് മരിച്ചു . ചെറുമോത്തെ ആവലത്ത് സജീറിന്റെ മൂന്ന് വയസ്സുള്ള ആൺകുട്ടിയാണ് മുങ്ങി മരിച്ചത് .

## Article Content

**നാദാപുരം: ** കനത്ത മഴ തുടരുന്നതിനിടയിൽ നാദാപുരം വളയത്ത് മൂന്ന് വയസ്സുകാരൻ തോട്ടിൽവീണ് മരിച്ചു . ചെറുമോത്തെ ആവലത്ത് സജീറിന്റെ മൂന്ന് വയസ്സുള്ള ആൺകുട്ടിയാണ് മുങ്ങി മരിച്ചത് .

വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത് . ഉടൻ തന്നെ വളയം ഗവ . ഫാമിലി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിച്ചൻ കഴിഞ്ഞില്ല .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224005/a-three-year-old-boy-died-after-falling-into-a-stream-near-his-house-in-nadapuram-valayam)