---
title: "കൂത്ത്പറമ്പിൻ്റെ കിഴക്കൻ മേഖലയിൽ ചെറുവാഞ്ചേരി, കണ്ണവത്തുൾപ്പടെ വെള്ളം കയറുന്നു ; ചുണ്ട, ചിറ്റാരിപ്പറമ്പ് ഭാഗങ്ങൾ വെള്ളത്തിൽ"
english_title: "In the eastern region of Koothparam, water rises including Cheruvancheri and Kannavat;chitariparamb parts in water"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/223938/in-the-eastern-region-of-koothparam-water-rises-including-cheruvancheri-and-kannavatchitariparamb-parts-in-water"
published_at: "2024-07-30T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a85db542030_Untitled-1_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൻ്റെ കിഴക്കൻ മേഖലയിൽ ചെറുവാഞ്ചേരി, കണ്ണവത്തുൾപ്പടെ വെള്ളം കയറുന്നു ; ചുണ്ട, ചിറ്റാരിപ്പറമ്പ് ഭാഗങ്ങൾ വെള്ളത്തിൽ

> **Lead Summary:** **കൂത്തുപറമ്പ് :** ചെറുവാഞ്ചേരി, കണ്ണവം, തൊടീക്കളം, ഇടുമ്പ, ചിറ്റാരിപ്പറമ്പ്, ചുണ്ട, പെരുവയൽ, എഡയാറ്, കൊട്ടിയൂർ ഭാഗങ്ങളിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടു. പെരുവയലിൽ ഉരുൾപൊട്ടലുണ്ടായതായും സംശയമുണ്ട്. റോഡും,വയലുകളും തിരിച്ചറിയാൻ പറ്റാത്തത്ര വെള്ളം ഉയർന്നു കഴിഞ്ഞു.

## Article Content

**കൂത്തുപറമ്പ് :** ചെറുവാഞ്ചേരി, കണ്ണവം, തൊടീക്കളം, ഇടുമ്പ, ചിറ്റാരിപ്പറമ്പ്, ചുണ്ട, പെരുവയൽ, എഡയാറ്, കൊട്ടിയൂർ ഭാഗങ്ങളിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടു. പെരുവയലിൽ ഉരുൾപൊട്ടലുണ്ടായതായും സംശയമുണ്ട്. റോഡും,വയലുകളും തിരിച്ചറിയാൻ പറ്റാത്തത്ര വെള്ളം ഉയർന്നു കഴിഞ്ഞു.

പല വീടുകളിലും വെള്ളം കയറി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഡിങ്കിയിലാണ് ആളുകളെ മാറ്റുന്നത്. വെള്ള നിരപ്പ് ഉയരുകയാണ്. 2018 ൽ ഉണ്ടായതിനെക്കാൾ വലിയ വെള്ളക്കെട്ടാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

കണ്ണവം പഴശി മുക്കിൽ കൂറ്റൻ മരം റോഡിൽ കടപുഴകി വീണിട്ടുണ്ട്. വെള്ളം കയറുന്ന പശ്ചാത്തലത്തിൽ കൂത്ത്പറമ്പിൻ്റെ കിഴക്കൻ മേഖലകളിലേക്ക് വാഹനയാത്ര നടത്താതിരിക്കുന്നതാണ് നല്ലത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/223938/in-the-eastern-region-of-koothparam-water-rises-including-cheruvancheri-and-kannavatchitariparamb-parts-in-water)