---
title: "കണ്ണു തുറക്കൂ അധികാരികളെ... ; ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് പാനൂർ ബിആർസിക്ക് മുന്നിൽ അധ്യാപകൻ്റെ സംഗീതാർച്ചന"
english_title: "Open your eyes authorities... ;Teacher's song in front of Pannoor BRC to protest against unpaid salary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/223852/open-your-eyes-authorities-teachers-song-in-front-of-pannoor-brc-to-protest-against-unpaid-salary"
published_at: "2024-07-29T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a7bbca8061d_Untitled-3_copy.jpg"
keywords: []
---

# കണ്ണു തുറക്കൂ അധികാരികളെ... ; ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് പാനൂർ ബിആർസിക്ക് മുന്നിൽ അധ്യാപകൻ്റെ സംഗീതാർച്ചന

> **Lead Summary:** ***പാനൂർ: ***ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ഒറ്റയാൾ സമരം നടത്തി സംഗീതാധ്യാപകൻ. പാനൂർ ബി ആർ സിയിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപകൻ പ്രമോദ് ജെ. ഗോവിന്ദ് ആണ് തൻ്റെ പഠനോപകരണമായ വയലിനിൻ സംഗീതാർച്ചന തീർത്ത് പ്രതിഷേധം നടത്തിയത്. ജൂണിലെ ശമ്പളം ആണ് മുടങ്ങിക്കിടക്കുന്നത്.

## Article Content

***പാനൂർ: ***ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ഒറ്റയാൾ സമരം നടത്തി സംഗീതാധ്യാപകൻ. പാനൂർ ബി ആർ സിയിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപകൻ പ്രമോദ് ജെ. ഗോവിന്ദ് ആണ് തൻ്റെ പഠനോപകരണമായ വയലിനിൻ സംഗീതാർച്ചന തീർത്ത് പ്രതിഷേധം നടത്തിയത്. ജൂണിലെ ശമ്പളം ആണ് മുടങ്ങിക്കിടക്കുന്നത്.

ഇന്നു തരാം നാളെ തരാം എന്ന് പറഞ്ഞ് ഗണപതി കല്യാണം പോലെ നീട്ടിക്കൊണ്ടു പോകുകയാണ് അധികാരികളെന്നും, കൃത്യമായ ഒരു ഡേറ്റ് പറയാൻ അധികൃതർ തയ്യാറാവുന്നില്ലെന്നും പ്രമോദ് മാസ്റ്റർ പറഞ്ഞു.

കുടുംബത്തിൻ്റെ ദൈനം ദിന കാര്യങ്ങൾ പോലും മുടങ്ങി ക്കിടക്കുന്ന അവസ്ഥയായതിനാൽ കൊണ്ട് പാനൂർ ബിആർസിക്ക് മുമ്പില് വയലിൻ വായിച്ചും ഗാനങ്ങൾ പാടിയും പ്രതിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒരു മണിക്കൂറിലധികം നേരമാണ് പ്രതിഷേധിച്ചത്. അധികൃതരിൽ നിന്നും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താത്കാലിക വ്യവസ്ഥയിൽ ജോലി ചെയ്യുന്ന സ്‌പെഷലിസ്റ്റ് അധ്യാപകരിൽ പലരുടെയും ശമ്പളം മുടങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/223852/open-your-eyes-authorities-teachers-song-in-front-of-pannoor-brc-to-protest-against-unpaid-salary)