---
title: "കാലവർഷക്കെടുതിയിൽ  നിലംപൊത്തിയ കുന്നോത്ത് പറമ്പിലെ ചെമ്മരോട്ട് പാലം പുനർനിർമ്മിക്കും ; 80 ലക്ഷം രൂപ അനുവദിച്ച് കെ.പി മോഹനൻ എം എൽ എ"
english_title: "The Chemmerot Bridge in Kunnoth Paramba, which collapsed due to monsoons, will be rebuilt;KP Mohanan MLA by allocating 80 lakh rupees"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/223835/the-chemmerot-bridge-in-kunnoth-paramba-which-collapsed-due-to-monsoons-will-be-rebuiltkp-mohanan-mla-by-allocating-80-lakh-rupees"
published_at: "2024-07-29T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a7b415de684_Untitled-2_copy.jpg"
keywords: []
---

# കാലവർഷക്കെടുതിയിൽ  നിലംപൊത്തിയ കുന്നോത്ത് പറമ്പിലെ ചെമ്മരോട്ട് പാലം പുനർനിർമ്മിക്കും ; 80 ലക്ഷം രൂപ അനുവദിച്ച് കെ.പി മോഹനൻ എം എൽ എ

> **Lead Summary:** ***പാനൂർ ; ***കാലവർഷക്കെടുതിയിൽ നിലംപൊത്തിയ കുന്നോത്ത് പറമ്പിലെ ചെമ്മരോട്ട് പാലം പുനർനിർമ്മിക്കും

## Article Content

***പാനൂർ ; ***കാലവർഷക്കെടുതിയിൽ നിലംപൊത്തിയ കുന്നോത്ത് പറമ്പിലെ ചെമ്മരോട്ട് പാലം പുനർനിർമ്മിക്കും

***   ***പാനൂരിനടുത്ത് കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ ചെമ്മരോട്ട് പാലം പുനർനിർമ്മാണത്തിന് 2024-25 ആസ്തി വികസന ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ കെ.പി.മോഹനൻ എം.എൽ.എ. അനുവദിച്ചു.

പാലം തകർന്നതിനെ തുടർന്ന് സംഭവസ്ഥലം സന്ദർശിച്ചപ്പോൾ എം. എൽ.എ. നിർദേശിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി.എഞ്ചിനീയർ എന്നിവരെത്തി അടങ്കൽ തയ്യാറാക്കിയിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ലത മുഖേന ലഭിച്ച നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/223835/the-chemmerot-bridge-in-kunnoth-paramba-which-collapsed-due-to-monsoons-will-be-rebuiltkp-mohanan-mla-by-allocating-80-lakh-rupees)