---
title: "സി പി എം പ്രവർത്തകൻ ബിജു വധക്കേസിലെ പ്രതിയായ  മുസ്ലിം ലീഗ് പ്രവർത്തകൻ പോക്സോ കേസിൽ വടകരയിൽ പിടിയിൽ  "
english_title: "Biju murder case accused arrested in POCSO case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/223719/biju-murder-case-accused-arrested-in-pocso-case"
published_at: "2024-07-29T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a741493029a_download_(2).jpg"
keywords: []
---

# സി പി എം പ്രവർത്തകൻ ബിജു വധക്കേസിലെ പ്രതിയായ  മുസ്ലിം ലീഗ് പ്രവർത്തകൻ പോക്സോ കേസിൽ വടകരയിൽ പിടിയിൽ  

> **Lead Summary:** **കോഴിക്കോട് : **വേളത്തെ സിപിഐഎം പ്രവർത്തകനായ ബിജു വധകേസ് പ്രതിയായ മുസ്ലിം ലീഗ് പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിൽ.

## Article Content

**കോഴിക്കോട് : **വേളത്തെ സിപിഐഎം പ്രവർത്തകനായ ബിജു വധകേസ് പ്രതിയായ മുസ്ലിം ലീഗ് പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിൽ.

വേളം പെരുവയലിലെ ചെറുപ്പമ്പിൽ റഷീദ് ( 48 ) ആണ് അറസ്റ്റിലായത്. പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാളെ വടകര പോലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടികൾ വടകര പൊലീസിൽ നൽകിയ പരാതിയിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാളെ വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

കുറ്റ്യാടി ചുരത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ച് പെൺകുട്ടികൾക്ക് നഗ്ന വീഡിയോ കാണിച്ചു കൊടുക്കുകയും പീഡിപ്പിച്ചെന്നുമാണ് പരാതി.

വേളം തെക്കേടത്ത് കടവിലെ സിപിഐ എം പ്രവർത്തകനായ കെ എം ബിജു കൊലപാതക കേസിലെ പ്രതി ആയിരുന്നു റഷീദ്. വടകര പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/223719/biju-murder-case-accused-arrested-in-pocso-case)