---
title: "കതിരൂരിൽ  സിപിഎം ബ്രാഞ്ചംഗമുൾപ്പടെ രണ്ടുപേരെ അക്രമിച്ച കേസിൽ പ്രതി പിടിയിൽ"
english_title: "Accused in the case of assaulting two persons including CPM branch in Katirur arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/223676/accused-in-the-case-of-assaulting-two-persons-including-cpm-branch-in-katirur-arrested"
published_at: "2024-07-29T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a72b87d64b8_Untitled-2_copy.jpg"
keywords: []
---

# കതിരൂരിൽ  സിപിഎം ബ്രാഞ്ചംഗമുൾപ്പടെ രണ്ടുപേരെ അക്രമിച്ച കേസിൽ പ്രതി പിടിയിൽ

> **Lead Summary:** **കതിരൂർ:**കതിരൂരിൽ സിപിഎം ബ്രാഞ്ചംഗമുൾപ്പടെ രണ്ടുപേരെ അക്രമിച്ച കേസിൽ പ്രതി പിടിയിൽ.** ** കതിരൂർ പൊന്ന്യം വെസ്റ്റ് പുലരി വായനശാലയ്ക്ക് സമീപത്തെ ഹരിനന്ദനത്തിൽ ആത്മകിരൺ, സൂര്യോദയത്തിൽ ആദർശ് എന്നിവരെ ആക്രമിച്ച കേസിലെ പ്രതി പൊന്ന്യം വെസ്റ്റ് പറമ്പത്ത് വീട്ടിൽ സായുജിനെ കതിരൂർ പോലീസ് അറസ്റ്റു ചെയ്തു.

## Article Content

**കതിരൂർ:**കതിരൂരിൽ സിപിഎം ബ്രാഞ്ചംഗമുൾപ്പടെ രണ്ടുപേരെ അക്രമിച്ച കേസിൽ പ്രതി പിടിയിൽ.** ** കതിരൂർ പൊന്ന്യം വെസ്റ്റ് പുലരി വായനശാലയ്ക്ക് സമീപത്തെ ഹരിനന്ദനത്തിൽ ആത്മകിരൺ, സൂര്യോദയത്തിൽ ആദർശ് എന്നിവരെ ആക്രമിച്ച കേസിലെ പ്രതി പൊന്ന്യം വെസ്റ്റ് പറമ്പത്ത് വീട്ടിൽ സായുജിനെ കതിരൂർ പോലീസ് അറസ്റ്റു ചെയ്തു.

മാവിലായിലെ ഒരുവീട്ടിൽ നിന്നാണ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിൻ്റെ നേതൃത്വത്തിൽ പോലീസുകാരായ സോജിത്ത്, മിതോഷ്, ഷൈജു, സുധീഷ്, ആശ്രിത, നിതിൻ എന്നിവർ ചേർന്ന് പ്രതിയെ പിടികൂടിയത്.

ആത്മകിരൺ, ആദർശ് എന്നിവർക്ക് സായുജിന്റെ ഭീഷണിയുണ്ടെന്ന് കാണിച്ച് കതിരൂർ പോലീസിൽ പരാതി നല്കിയിരുന്നു  അതിനുള്ള പ്രതികാരമാണ് അക്രമത്തിൽ കലാശിച്ചത്.

കഴിഞ്ഞ എട്ടിന് രാത്രി 11.30-നാണ് സംഭവം. ഭാരതീയ ന്യായ സംഹിത 126,118(1),118(2), 109 വകുപ്പുകൾ പ്രകാരമാണ് കേസ്. തലശ്ശേരി എ.സി.ജെ.എം. കോടതിയിൽ ഹാജരാക്കിയ സായൂജിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/223676/accused-in-the-case-of-assaulting-two-persons-including-cpm-branch-in-katirur-arrested)