---
title: "ചൊക്ലിയിൽ  ജനകീയ ഇടപെടലിൽ  പൊതുകളിസ്ഥലം ഒരുങ്ങുന്നു ; മേനപ്രത്ത് ജനകീയ കമ്മിറ്റി ചേർന്നു"
english_title: "A public playground is being prepared in Chokli with public participation;Menaprat joined the People's Committee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/223572/a-public-playground-is-being-prepared-in-chokli-with-public-participationmenaprat-joined-the-peoples-committee"
published_at: "2024-07-28T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a668615e97b_Untitled-3_copy.jpg"
keywords: []
---

# ചൊക്ലിയിൽ  ജനകീയ ഇടപെടലിൽ  പൊതുകളിസ്ഥലം ഒരുങ്ങുന്നു ; മേനപ്രത്ത് ജനകീയ കമ്മിറ്റി ചേർന്നു

> **Lead Summary:** ചൊക്ലിയിൽ ജനകീയ ഇടപെടലിൽ പൊതുകളിസ്ഥലം ഒരുങ്ങുന്നു .ടീം അമരന്തൻ്റെ നേതൃത്വത്തിൽ ഒരു നാടാകെ ഒന്നിച്ചു. നാട്ടിൽ ഒരു പൊതു കളിസ്ഥലം എന്ന സ്വപ്നം പൂർത്തീകരിക്കാൻ നാനാ വിഭാഗത്തിൽപ്പെട്ടവർ ഒന്നിച്ച് ഒത്തു കൂടി.

## Article Content

ചൊക്ലിയിൽ ജനകീയ ഇടപെടലിൽ പൊതുകളിസ്ഥലം ഒരുങ്ങുന്നു .ടീം അമരന്തൻ്റെ നേതൃത്വത്തിൽ ഒരു നാടാകെ ഒന്നിച്ചു. നാട്ടിൽ ഒരു പൊതു കളിസ്ഥലം എന്ന സ്വപ്നം പൂർത്തീകരിക്കാൻ നാനാ വിഭാഗത്തിൽപ്പെട്ടവർ ഒന്നിച്ച് ഒത്തു കൂടി.

ആണ്ടി പീടികയിൽ വിളിച്ചു ചേർത്ത യോഗത്തിൽ നാടിൻ്റെ വിവിധ മേഖലകളിൽ നിന്ന് കുട്ടികളും, യുവജനങ്ങളും, സ്ത്രീകളും, മുതിർന്നവരും ഒത്തുകൂടി. ജനകീയ കൂട്ടായ്മയിൽ നൂറ് കണക്കിനാളുകൾ അണിനിരന്നു ഒത്തുചേർന്നവരിൽ പലരും വ്യക്തിപരമായും, കുടുംബശ്രീ വഴിയും, സംഘടനകൾ വഴിയും തുകകൾ വാഗ്ദാനം ചെയ്തു,

5 ലക്ഷത്തോളം തൂക ജനകീയ കൂട്ടായ്മയിൽ നിന്ന് തന്നെ ജനങ്ങൾ വാഗ്ദാനം ചെയ്തു. ബാക്കി വരുന്ന 35 ലക്ഷം രൂപ നാട്ടിലെ ജനങ്ങളിൽ നിന്ന് ചെറുതും വലുതുമായ തുക സമാഹരിച്ച് പൊതു മൈതാനം എന്ന സ്വപ്നം പൂർത്തീകരിക്കാൻ തീരുമാനിച്ചു, ആണ്ടി പീടികയിൽ ചേർന്ന ജനകീയ കൂട്ടായ്മ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ രമ്യ ഉദ്ഘാടനം ചെയ്തു.

വാർഡ് അംഗം എം.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പി.വി ലവ് ലിൻ, ടി.ജയേഷ്, ഫസൽ മുസ്സ, നിത്യൻ വി.പി, നമിത്ത്.കെ, നിസാർ, ശിവദാസൻ, എൻ.അനൂപ്, എന്നിവർ സംസാരിച്ചു. എൻ.കെ ആശിഷ് സ്വാഗതവും, പഞ്ചമി നന്ദിയും പറഞ്ഞു. ഭാരവാഹികൾ കൺവീനർ നമിത്ത് കെ.കെ ജോയിൻ്റ് കൺവീനർമാർ കെ.കെ കനകരാജ് ആശിഷ് എൻ.കെ ഷൈജിത്ത് എൻ.ടി ഷീജ.കെ ചെയർമാൻ ഫസൽ മുസ്സ വൈസ് :ചെയർമാൻമാർ സന്തോഷ്.എം നിസാർ മഹിജ കെ ബാബു മാസ്റ്റർ സാജേഷ് കെ.കെ ട്രഷറർ മുകുന്ദൻ മാസ്റ്റർ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/223572/a-public-playground-is-being-prepared-in-chokli-with-public-participationmenaprat-joined-the-peoples-committee)