---
title: "ചമ്പാട് മേഖലയിൽ  വീശിയടിച്ച  ചുഴലിയിൽ  വ്യാപക നാശം ; തേക്കും, തെങ്ങുകളും, കവുങ്ങുകളും വീണ്  വിമുക്തഭൻ്റെ കാറിന് കേട് പാട് "
english_title: "Widespread damage due to cyclone in Champat region;Falling teak trees, coconuts and gourds damaged veteran's car, trees fell on houses and caused damage."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/223555/widespread-damage-due-to-cyclone-in-champat-regionfalling-teak-trees-coconuts-and-gourds-damaged-veterans-car-trees-fell-on-houses-and-caused-damage"
published_at: "2024-07-28T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a658af527c3_Untitled-2_copy.jpg"
keywords: []
---

# ചമ്പാട് മേഖലയിൽ  വീശിയടിച്ച  ചുഴലിയിൽ  വ്യാപക നാശം ; തേക്കും, തെങ്ങുകളും, കവുങ്ങുകളും വീണ്  വിമുക്തഭൻ്റെ കാറിന് കേട് പാട് 

> **Lead Summary:** **ചമ്പാട്: **ചമ്പാട് മേഖലയിൽ വീശിയടിച്ച ചുഴലിയിൽ വ്യാപക നാശം. പുലർച്ചെ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ ചമ്പാട് മേഖലയിൽ വ്യാപക നാശനഷ്ടം.

## Article Content

**ചമ്പാട്: **ചമ്പാട് മേഖലയിൽ വീശിയടിച്ച ചുഴലിയിൽ വ്യാപക നാശം. പുലർച്ചെ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ ചമ്പാട് മേഖലയിൽ വ്യാപക നാശനഷ്ടം.

ചമ്പാട് കാർഗിൽ ബസ് സ്റ്റോപ്പിന് സമീപം വിമുക്ത ഭടൻ പുത്തൻ വീട്ടിൽ പി.വി ഹൗസിൽ പ്രമോദിൻ്റെ വീട്ടിൽ സമീപത്തെ കൂറ്റൻ തേക്ക് കടപുഴകി 2 തെങ്ങുകളും, 5 കവുങ്ങുകളും പൊട്ടി വീണു.

വീട്ടുമുറ്റത്ത് നിർത്തിയിട്ട KL 58 R 8419 നമ്പർ മാരുതി സുസുക്കി കാറിനും കേടുപാട് ഉണ്ടായി. സമീപത്തെ കണിയാങ്കണ്ടി സനാറയിൽ മഹമൂദിൻ്റെ വീട്ടിലെ തേക്ക് കടപുഴകി വീണ് വീട്ടുമതിൽ തകർന്നു.

വൈദ്യുതലൈനുകളും പൊട്ടി.മീത്തലെ ചമ്പാട് കണിയാങ്കണ്ടിയിൽ ശാന്തയുടെ വീടിന് മുകളിൽ തെങ്ങ് പൊട്ടിവീണും നാശനഷ്ടമുണ്ടായി.

ചമ്പാട് പിഎം മുക്കിലെ നൂർ മഹലിൽ അബ്ദുള്ളയുടെ വീട്ടിലെ കൂറ്റൻ ഇരുമ്പു ഷീറ്റ് കാറ്റിൽ വീട്ടുമുറ്റത്തേക്ക് നിലംപൊത്തി. വൻ ശബ്ദത്തോടെയാണ് ഷീറ്റ് മറിഞ്ഞ് വീണത്.

കോണീൻ്റവിട ആയിഷ, കക്കടവത്ത് സരോജിനി അലീമാസ് അബ്ദുള്ള എന്നിവരുടെ വീടുകൾക്കും,മതിലിനും മരങ്ങൾ വീണ് കേടുപാടുണ്ടായി.

അരയാക്കൂൽ ജന്മിപുത്തമ്പുര ക്ഷേത്രത്തിന് സമീപത്തെ ആതിരാനിവാസിൽ ബാബുവിൻ്റെ വീട്ടിൽ സമീപത്തെ തേക്ക് മരം പൊട്ടി വീണും നാശനഷ്ടമുണ്ടായി. താഴെ ചമ്പാട് വിന്നേഴ്സ് ക്ലബിന് പരിസരത്ത് വലിയ പറമ്പത്ത് ബാലകൃഷ്ണൻ്റെ വീട്ടിലെ മരം പൊട്ടി ഇലക്ട്രിക്ക് ലൈനിൽ വീണു.

വിന്നേഴ്സ് ക്ലബ് പ്രവർത്തകർ മരം മുറിച്ച് നീക്കി. പുഞ്ചക്കരയിലെ ചെമ്പേരി യിൽ നസീമയുടെ വീട്ടിലെ തെങ്ങ് കടപുഴകി വീണു. തെക്കേ മനേക്കരയിൽ താനക്കണ്ടി കാദംബരി നിവാസിൽ സുഷാന്ത് ലാലിൻ്റെ വീട്ടിന് മുകളിൽ തേക്ക് മരം പൊട്ടിവീണു.

കോൺക്രീറ്റിന് വിള്ളൽ ഉണ്ടായി. കിഴക്കെ ചമ്പാട് ഋഷിക്കരയിൽ അംഗൻവാടിക്ക് സമീപം മരം പൊട്ടിവീണ് ഇലക്ട്രിക്ക് പോസ്റ്റുകൾ തകർന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/223555/widespread-damage-due-to-cyclone-in-champat-regionfalling-teak-trees-coconuts-and-gourds-damaged-veterans-car-trees-fell-on-houses-and-caused-damage)