---
title: "മിന്നൽ ചുഴലിക്കാറ്റ് ;  ചമ്പാട് വ്യാപക നാശനഷ്ടം"
english_title: "Lightning storm;Widespread damage"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/223495/lightning-stormwidespread-damage"
published_at: "2024-07-28T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a6148e9917e_Untitled-2_copy.jpg"
keywords: []
---

# മിന്നൽ ചുഴലിക്കാറ്റ് ;  ചമ്പാട് വ്യാപക നാശനഷ്ടം

> **Lead Summary:** *** ചമ്പാട്: ***ഇന്ന് പുലർച്ചെ ആഞ്ഞു വീശിയ ചുഴലിക്കാറ്റിൽ ചമ്പാട് മേഖലയിൽ വ്യാപക നാശനഷ്ടം. താഴെചമ്പാട് വിന്നേഴ്സ് ക്ലബ്ബ് പരിസരത്ത് വലിയപറമ്പത്ത് ബാലകൃഷ്ണൻ എന്നവരുടെ ഒരു വങ്ങന മരം പുലർച്ചെ ഇലക്ട്രിക് ലൈനിൽ പൊട്ടി വീണു.

## Article Content

*** ചമ്പാട്: ***ഇന്ന് പുലർച്ചെ ആഞ്ഞു വീശിയ ചുഴലിക്കാറ്റിൽ ചമ്പാട് മേഖലയിൽ വ്യാപക നാശനഷ്ടം. താഴെചമ്പാട് വിന്നേഴ്സ് ക്ലബ്ബ് പരിസരത്ത് വലിയപറമ്പത്ത് ബാലകൃഷ്ണൻ എന്നവരുടെ ഒരു വങ്ങന മരം പുലർച്ചെ ഇലക്ട്രിക് ലൈനിൽ പൊട്ടി വീണു.

വൈദ്യുതി ബന്ധം താറുമാറായി. വിന്നേഴ്സ് ക്ലബ്ബ് പ്രവർത്തകർ മരം മുറിച്ചു മാറ്റി. പുഞ്ചക്കരയിലെ ചെമ്പേരിയിൽ നസീമ മഹാസൂസ് എന്നവരുടെ തെങ്ങ് കടപുഴകി വീണു. ആൾ അപായമില്ല

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/223495/lightning-stormwidespread-damage)