---
title: "മനേക്കരയിൽ മരം വീണ് വീട് ഭാഗികമായി തകർന്നു"
english_title: "A house partially collapsed after a tree fell in Manekkara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/223486/lightning-stormdamage-in-manekkara"
published_at: "2024-07-28T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a612128f94c_kikiikikiki.jpg"
keywords: []
---

# മനേക്കരയിൽ മരം വീണ് വീട് ഭാഗികമായി തകർന്നു

> **Lead Summary:** ***മനേക്കര:(www.panoornews.in***) തെക്കെ മനേക്കരയിൽ ഇന്ന് പുലർച്ചെ നാലു മണിക്ക് ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ വീട്ടിന് മുകളിൽ തേക്ക്മരം വീണ് നാശനഷ്ടം സംഭവിച്ചു.

## Article Content

***മനേക്കര:(www.panoornews.in***) തെക്കെ മനേക്കരയിൽ ഇന്ന് പുലർച്ചെ നാലു മണിക്ക് ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ വീട്ടിന് മുകളിൽ തേക്ക്മരം വീണ് നാശനഷ്ടം സംഭവിച്ചു.

മനേക്കര താനക്കണ്ടി കാദംബരി നിവാസിൽ സുഷാന്ത്ലാലിൻ്റെ വീട്ടിൻ്റെ മുകളിലാണ് അയൽ വാസിയായ കോട്ടാമ്പ്രത്ത് ജമീലയുടെ കൂറ്റൻ തേക്ക്മരം കടപുഴകി വീണത്.

വർക്ക് ഏരിയ ഭാഗം വാർപ്പിന് വിള്ളൽ വന്നതായി കാണുന്നു. റവന്യു അധികാരികളെ വിവരമറിയിച്ചതിന് ശേഷം മരം മുറിച്ചു മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/223486/lightning-stormdamage-in-manekkara)