---
title: "ജനകീയ പ്രശ്നങ്ങളുടെ സംവാദവേദികളായി ഗ്രാമസഭകൾ"
english_title: "Gram sabhas as forums for public issues"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/223362/gram-sabhas-as-forums-for-public-issues"
published_at: "2024-07-27T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a523b48c44f_Untitled-3_copy.jpg"
keywords: []
---

# ജനകീയ പ്രശ്നങ്ങളുടെ സംവാദവേദികളായി ഗ്രാമസഭകൾ

> **Lead Summary:** ***പന്ന്യന്നൂർ :*** ഓരോ ഗ്രാമസഭകളും ജനകീയ പ്രശ്നങ്ങളുടെ സംവാദവേദികളാകണമെന്നും ക്രിയാത്മക ചർച്ചകൾ ഉയർന്നു വരണമെന്നും പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൻ്റെ ഗ്രാമസഭ യിൽ അഭിപ്രായം ഉയർന്നു.

## Article Content

***പന്ന്യന്നൂർ :*** ഓരോ ഗ്രാമസഭകളും ജനകീയ പ്രശ്നങ്ങളുടെ സംവാദവേദികളാകണമെന്നും ക്രിയാത്മക ചർച്ചകൾ ഉയർന്നു വരണമെന്നും പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൻ്റെ ഗ്രാമസഭ യിൽ അഭിപ്രായം ഉയർന്നു.

മനേക്കര വിദ്യാവിലാസിനി സ്കൂളിൽ അഡ്വ. കെ. ഗോപാലൻ ഉദ്ഘാടനം ചെയ്തു. വനിതകൾക്ക് തൊഴിൽ ആവശ്യാർത്ഥം ടൂവീലർ വിതരണം,

ഡയാലിസിസ് രോഗികൾക്ക് ധനസഹായം, ക്ഷീര കർഷകർക്ക് കന്നുകാലികളെ വിതരണം ചെയ്യൽ, മുട്ടക്കോഴി വിതരണം, ഭിന്ന ശേഷിക്കാർക്ക് ഉപകരണം വാങ്ങാൻ ഉള്ള സഹായം, കളരി പരിശീലന പദ്ധതി, മുറ്റത്തൊരു മീൻ കൃഷി, ഡിജിറ്റൽ സാക്ഷരതക്കുള്ള പരിശീലനം എന്നിങ്ങനെ ആകെ 38 പദ്ധതികൾ ആണ് 2024-2025 വാർഷിക പദ്ധതിയിൽ ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്തിട്ടുള്ളത്.

യോഗത്തിൽ 13-ാം വാർഡ് മെമ്പർ സന്തോഷ് പി അധ്യക്ഷത വഹിച്ചു. എടത്തട്ട ദാസൻ സ്വാഗതം പറഞ്ഞു. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മണിലാൽ മാസ്റ്റർ, ആസൂത്രണ സമിതി അംഗമായ കെ.ജയരാജൻ മാസ്റ്റർ എന്നിവർ പദ്ധതി രൂപരേഖകളെക്കുറിച്ച് വിശദമായി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/223362/gram-sabhas-as-forums-for-public-issues)