---
title: "സാമൂഹ്യ ദ്രോഹികളെ ജാഗ്രതൈ ; പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത്‌ ഇനി  'വിജിലൻ്റ്..!'"
english_title: "Beware of social miscreants;Pannyannur Gram Panchayat is now 'vigilant..!'"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/223307/beware-of-social-miscreantspannyannur-gram-panchayat-is-now-vigilant"
published_at: "2024-07-27T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4f9f1640e2_Untitled-1_copy.jpg"
keywords: []
---

# സാമൂഹ്യ ദ്രോഹികളെ ജാഗ്രതൈ ; പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത്‌ ഇനി  'വിജിലൻ്റ്..!'

> **Lead Summary:** **പന്ന്യന്നൂർ:** ഓരോ വാർഡുകളിലും 10 വീതം വിജിലൻറ് അംഗങ്ങളെ കണ്ടെത്തി മാലിന്യം തള്ളൽ, മയക്കുമരുന്നുപയോഗം പോലുള്ള സാമൂഹിക വിപത്തുകൾക്കെതിരെ സന്ധിയില്ലാതെ പോരാടാനാണ് പഞ്ചായത്തിൻ്റെ തീരുമാനം.

## Article Content

**പന്ന്യന്നൂർ:** ഓരോ വാർഡുകളിലും 10 വീതം വിജിലൻറ് അംഗങ്ങളെ കണ്ടെത്തി മാലിന്യം തള്ളൽ, മയക്കുമരുന്നുപയോഗം പോലുള്ള സാമൂഹിക വിപത്തുകൾക്കെതിരെ സന്ധിയില്ലാതെ പോരാടാനാണ് പഞ്ചായത്തിൻ്റെ തീരുമാനം.

വിജിലൻ്റ് ഗ്രൂപ്പ് അംഗങ്ങൾക്കുള്ള പരിശീലനം പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സി കെ അശോകൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ റിസോഴ്സ് പേഴ്സൻ ബേബി രഹന ക്ലാസെടുത്തു. പഞ്ചായത്ത്‌ അംഗം കെ. മഞ്ജുഷ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത്‌ അംഗം ശ്രീലത, സി ഡി എസ് ചെയർപേഴ്സൺ ബിജുള, ജി.ആർ.സി കൗൺസിലർ കെ. ലിനി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/223307/beware-of-social-miscreantspannyannur-gram-panchayat-is-now-vigilant)