---
title: "നാദാപുരത്ത്  സ്കൂട്ടർ യാത്രക്കാരിയായ  അധ്യാപികയെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയ പിക്കപ്പ് വാൻ കസ്റ്റഡിയിൽ ; വാൻ തലശേരിയിൽ വാഴക്കുലകളെത്തിക്കുന്ന കർണാടക സ്വദേശിയുടേത്"
english_title: "In Nadapuram, the van which was knocked down by a scooter is in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/223232/in-nadapuram-the-van-which-was-knocked-down-by-a-scooter-is-in-custody"
published_at: "2024-07-27T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4b68aa0976_download_(2).jpg"
keywords: []
---

# നാദാപുരത്ത്  സ്കൂട്ടർ യാത്രക്കാരിയായ  അധ്യാപികയെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയ പിക്കപ്പ് വാൻ കസ്റ്റഡിയിൽ ; വാൻ തലശേരിയിൽ വാഴക്കുലകളെത്തിക്കുന്ന കർണാടക സ്വദേശിയുടേത്

> **Lead Summary:** **നാദാപുരം: **സംസ്ഥാന പാതയിൽ സ്ക്കൂട്ടർ ഇടിച്ച് വീഴ്ത്തി നിർത്താതെ ഓടിച്ച് പോയ പിക്കപ്പ് വാൻ പോലീസ് കസ്റ്റഡിയിൽ എടുത്തു.

## Article Content

**നാദാപുരം: **സംസ്ഥാന പാതയിൽ സ്ക്കൂട്ടർ ഇടിച്ച് വീഴ്ത്തി നിർത്താതെ ഓടിച്ച് പോയ പിക്കപ്പ് വാൻ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കർണ്ണാടക സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് പോലീസ് പിടികൂടിയത്. ജൂലായ് ഒന്നിനാണ് നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിൽ മൊതാക്കരക്ക് സമീപം അധ്യാപിക സഞ്ചരിക്കുകയായിരുന്ന സ്ക്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ് അധ്യാപികയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. അപകട ശേഷം വാൻ നിർത്താതെ ഓടിച്ച് പോവുകയായിരുന്നു.

കർണ്ണാടകയിൽ നിന്ന് തലശ്ശേരിയിലെ കടകളിലേക്ക് വാഴക്കുലകളുമായി വരികയായിരുന്നു വാൻ. നൂറിലേറെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം കണ്ടെത്തിയത്. വാഹനത്തിലെ ഡ്രൈവർക്ക് നോട്ടീസ് നൽകിയതായി പോലീസ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/223232/in-nadapuram-the-van-which-was-knocked-down-by-a-scooter-is-in-custody)