---
title: "കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം രോഗം സ്ഥിരീകരിച്ചു "
english_title: "A three-and-a-half-year-old boy from Kannur was diagnosed with amoebic encephalitis"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/222926/a-three-and-a-half-year-old-boy-from-kannur-was-diagnosed-with-amoebic-encephalitis"
published_at: "2024-07-26T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a341efeacf7_download_(2).jpg"
keywords: []
---

# കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം രോഗം സ്ഥിരീകരിച്ചു 

> **Lead Summary:** **കണ്ണൂർ;** കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

## Article Content

**കണ്ണൂർ;** കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

പുതുച്ചേരിയിലെ ലാബിൽ നടത്തിയ പി സി ആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതായി കണ്ടെത്തിയിരുന്നു.

കുട്ടി ഇപ്പോള്‍ വെൻ്റിലേറ്ററിൽ ചികിത്സയില്‍ തുടരുകയാണ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/222926/a-three-and-a-half-year-old-boy-from-kannur-was-diagnosed-with-amoebic-encephalitis)