---
title: "സർക്കാരിൻ്റെ വികസന പദ്ധതികൾ ജനങ്ങളിലെത്താൻ പാർട്ടി പ്രവർത്തകർ കൂടുതൽ സജീവമാകണമെന്ന് പി. മോഹനൻ മാസ്റ്റർ"
english_title: "Party workers should be more active to reach the government's development plans.25th death anniversary of PP Kunhikannan was observed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/222923/party-workers-should-be-more-active-to-reach-the-governments-development-plans25th-death-anniversary-of-pp-kunhikannan-was-observed"
published_at: "2024-07-26T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a33f13eac31_Untitled-5_copy.jpg"
keywords: []
---

# സർക്കാരിൻ്റെ വികസന പദ്ധതികൾ ജനങ്ങളിലെത്താൻ പാർട്ടി പ്രവർത്തകർ കൂടുതൽ സജീവമാകണമെന്ന് പി. മോഹനൻ മാസ്റ്റർ

> **Lead Summary:** **പാനൂർ: **സർക്കാരിൻ്റെ പല വികസന പ്രവർത്തനങ്ങളും ജനങ്ങളിലെത്തിക്കാൻ പാർട്ടി പ്രവർത്തകർ കൂടുതൽ കർമോത്സുകരാവണമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ പറഞ്ഞു.

## Article Content

**പാനൂർ: **സർക്കാരിൻ്റെ പല വികസന പ്രവർത്തനങ്ങളും ജനങ്ങളിലെത്തിക്കാൻ പാർട്ടി പ്രവർത്തകർ കൂടുതൽ കർമോത്സുകരാവണമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ പറഞ്ഞു.

സി.പി.എം പാനൂർ മുൻ ഏരിയാ സെക്രട്ടറിയും കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി. പി. കുഞ്ഞിക്കണ്ണൻ്റെ ഇരുപത്തി അഞ്ചാം ചരമവാർഷിക ദിനത്തിൻ്റെ ഭാഗമായി താഴെ ചമ്പാട് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുസ്മരണ സമ്മേളനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം കെ.കെ. പവിത്രൻ മാസ്റ്റർ, പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുളള എന്നിവർ സംസാരിച്ചു.

കണ്ണൂർ ജില്ലാപഞ്ചായത്ത് മെമ്പറും പാനൂർ ഏരിയാ കമ്മിറ്റി അംഗവുമായ ഇ.വിജയൻ മാസ്റ്റർ അധ്യക്ഷം വഹിച്ച യോഗത്തിൽ പാർട്ടി ചമ്പാട് ലോക്കൽ സെക്രട്ടറി കെ. ജയരാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

നേരത്തെ പാർട്ടി പ്രവർത്തകരും നേതാക്കളും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയിരുന്നു. തുടർന്ന് വൈകുന്നേരം അരയാക്കുൽ കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/222923/party-workers-should-be-more-active-to-reach-the-governments-development-plans25th-death-anniversary-of-pp-kunhikannan-was-observed)