---
title: "മട്ടന്നൂരിൽ  വാഹനാപകടം:  ശരീരത്തിലൂടെ ഫയർ ഫോഴ്‌സ് വാഹനം കയറിയിറങ്ങി, യുവാവിന് ദാരുണാന്ത്യം"
english_title: "Road accident in Mattannur: Fire force vehicle entered and exited through the body, young man met a tragic end"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/222828/road-accident-in-mattannur-fire-force-vehicle-entered-and-exited-through-the-body-young-man-met-a-tragic-end"
published_at: "2024-07-25T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a27aaa0e27e_66a2745fd9dde_accident.jpg"
keywords: []
---

# മട്ടന്നൂരിൽ  വാഹനാപകടം:  ശരീരത്തിലൂടെ ഫയർ ഫോഴ്‌സ് വാഹനം കയറിയിറങ്ങി, യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **മട്ടന്നൂർ: ** മട്ടന്നൂർ കൊതേരിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മട്ടന്നൂര്‍ എളമ്പാറ സ്വദേശി അനുരാഗാണ് മരിച്ചത്. അനുരാഗ് സഞ്ചരിച്ച ഇരുചക്ര വാഹനം കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

## Article Content

**മട്ടന്നൂർ: ** മട്ടന്നൂർ കൊതേരിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മട്ടന്നൂര്‍ എളമ്പാറ സ്വദേശി അനുരാഗാണ് മരിച്ചത്. അനുരാഗ് സഞ്ചരിച്ച ഇരുചക്ര വാഹനം കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

സംഭവത്തെ തുടര്‍ന്ന് റോഡിൽ വീണ അനുരാഗിൻ്റെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ഫയർ ഫോഴ്‌സ് വാഹനം കയറി ഇറങ്ങി.

ഗുരുതരമായി പരിക്കേറ്റ അനുരാഗിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/222828/road-accident-in-mattannur-fire-force-vehicle-entered-and-exited-through-the-body-young-man-met-a-tragic-end)