---
title: "പെപ്പർ സ്പ്രേ അടിച്ച് കളിച്ചു ; മൊകേരി രാജീവ് ഗാന്ധി  മെമ്മോറിയൽ ഹയർ  സെക്കൻ്ററി  സ്കൂളിലെ 5 വിദ്യാർത്ഥികൾ   ചികിത്സ തേടി"
english_title: "Played with pepper spray;5 students of Mokeri Rajiv Gandhi Memorial Higher Secondary School sought treatment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/222752/played-with-pepper-spray5-students-of-mokeri-rajiv-gandhi-memorial-higher-secondary-school-sought-treatment"
published_at: "2024-07-25T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a2058495def_Untitled-11_copy.jpg"
keywords: []
---

# പെപ്പർ സ്പ്രേ അടിച്ച് കളിച്ചു ; മൊകേരി രാജീവ് ഗാന്ധി  മെമ്മോറിയൽ ഹയർ  സെക്കൻ്ററി  സ്കൂളിലെ 5 വിദ്യാർത്ഥികൾ   ചികിത്സ തേടി

> **Lead Summary:** ***പാനൂർ : ***പെപ്പർ സ്പ്രേ അടിച്ച് കളിച്ചു , മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ 5 വിദ്യാർത്ഥികൾ ചികിത്സ തേടി.

## Article Content

***പാനൂർ : ***പെപ്പർ സ്പ്രേ അടിച്ച് കളിച്ചു , മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ 5 വിദ്യാർത്ഥികൾ ചികിത്സ തേടി.

    പെപ്പർ സ്പ്രേ ഉപയോഗിച്ച് കളിച്ചതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാർത്ഥികൾ ചികിത്സ തേടി. 4 വിദ്യാർത്ഥിനികളും, 1 വിദ്യാർത്ഥിയുമാണ് പാനൂർ ഗവ.ആശുപത്രിയിൽ ചികിത്സ തേടിയതത്രെ.

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഇന്ന് രാവിലെയാണ് സംഭവം. ഇന്നലെ പത്താം ക്ലാസിലെ ഒരു വിദ്യാർത്ഥിയാണ് പെപ്പർ സ്പ്രേ ക്ലാസിൽ കൊണ്ടുവന്നത്. ഇന്ന് മറ്റു വിദ്യാർത്ഥികൾ സ്പ്രേ ഉപയോഗിക്കുകയായിരുന്നത്രെ.

ഉസ്മാൻ, ഷിയ, ഷിജിന, ഷിഹാന, നാദില എന്നീ വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. കുട്ടികളിൽ ആർക്കും സാരമായ പ്രശ്നങ്ങളില്ലെന്നും, നിരീക്ഷണത്തിലാണെന്നും മെഡിക്കൽ ഓഫീസർ ഐ.കെ അനിൽകുമാർ ട്രൂ വിഷനോട് പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/222752/played-with-pepper-spray5-students-of-mokeri-rajiv-gandhi-memorial-higher-secondary-school-sought-treatment)