---
title: "ഒന്നാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; തളിപ്പറമ്പിൽ  മധ്യവയസ്കന് 18 വർഷം തടവ്"
english_title: "1st class girl was sexually assaulted;Middle-aged man jailed for 18 years in Taliparam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/222722/1st-class-girl-was-sexually-assaultedmiddle-aged-man-jailed-for-18-years-in-taliparam"
published_at: "2024-07-25T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a1f32446c07_download_(2).jpg"
keywords: []
---

# ഒന്നാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; തളിപ്പറമ്പിൽ  മധ്യവയസ്കന് 18 വർഷം തടവ്

> **Lead Summary:** കണ്ണൂർ : ഒന്നാംക്ലാസ് വിദ്യാർത്ഥിനിയെ പലപ്പോഴായി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ മധ്യവയസ്‌കനെ 18 വർഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.

## Article Content

കണ്ണൂർ : ഒന്നാംക്ലാസ് വിദ്യാർത്ഥിനിയെ പലപ്പോഴായി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ മധ്യവയസ്‌കനെ 18 വർഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.

പടിയൂർ പൂവത്തെ കിഴക്കേപ്പറ മ്പിൽ രാജു തോമസിനെ യാണ് (55) തളിപ്പറമ്പ പോക്സോ കോടതി ജഡ്‌ജ് ആർ. രാജേഷ് ശിക്ഷിച്ചത്. തിമിരി ചമ്പ്രക്കാനം സ്വദേശിയാണ് രാജു തോമസ്.

2020 മാർച്ച് മാസം അവസാനത്തെ ആഴ്ച‌യാണ് പീഡനം നടന്നതത്രെ. രാജുവിന്റെ വീട്ടിൽ കൊണ്ടുപോയും, പറമ്പിൽ വച്ചുമെല്ലാം പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തിയിരുന്നു.

ഇരിക്കൂർ പോലീസ് സ്റ്റേ ഷൻ പരിധിയിൽ താമസ ക്കാരിയായ ആറ് വയസു കാരിയാണ് അന്ന് പീഡന വിവരം വെളിപ്പെടുത്തിയി രുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറി മോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/222722/1st-class-girl-was-sexually-assaultedmiddle-aged-man-jailed-for-18-years-in-taliparam)