---
title: "മനേക്കരയിൽ പ്ലാവ് മരം വൈദ്യുതി ലൈനിലേക്ക് പിഴുതു വീണു         "
english_title: "In Manekkara, a plow tree fell on a power line"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/222718/in-manekkara-a-plow-tree-fell-on-a-power-line"
published_at: "2024-07-25T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a1ecff8a4c5_62ce68f2-0ae4-41ed-babc-ae95a604d8fa.jpg"
keywords: []
---

# മനേക്കരയിൽ പ്ലാവ് മരം വൈദ്യുതി ലൈനിലേക്ക് പിഴുതു വീണു         

> **Lead Summary:** **മനേക്കര : ** തെക്കെ മനേക്കരയിൽ പ്ലാവ് മരം വൈദ്യുതി ലൈനിലേക്ക് പിഴുതു വീണു. അപകടം ഒഴിവായത് തലനാരിഴക്ക്. തെക്കെ മനേക്കരയിൽ ഒതയോത്ത് രാജീവൻ്റെ വീട്ടിലെ പ്ലാവ് മരം വൈദ്യുത ലൈനിൽ പിഴുതു വീണത്.

## Article Content

**മനേക്കര : ** തെക്കെ മനേക്കരയിൽ പ്ലാവ് മരം വൈദ്യുതി ലൈനിലേക്ക് പിഴുതു വീണു. അപകടം ഒഴിവായത് തലനാരിഴക്ക്. തെക്കെ മനേക്കരയിൽ ഒതയോത്ത് രാജീവൻ്റെ വീട്ടിലെ പ്ലാവ് മരം വൈദ്യുത ലൈനിൽ പിഴുതു വീണത്.

ഇന്ന് രാവിലെ 6 മണിയോടെയാണ് പിലാവ് മരം വൈദ്യുതി ലൈനിൽ വീണത്. അതിരാവിലെ മുതൽ ആളുകൾ വഴി പോകുന്ന ചെറുറോഡിലാണ് സംഭവം.

അപകടം പകൽ വെളിച്ചത്തിൽ കണ്ടതിനാൽ പെട്ടന്ന് തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ സാധിച്ചതിനാൽ ആർക്കും അപകടം പറ്റിയില്ല. ഏകദേശം പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/222718/in-manekkara-a-plow-tree-fell-on-a-power-line)