---
title: "കടവത്തൂർ  മൈത്രി സ്പെഷൽ സ്കൂളിൽ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയുടെ നേതൃത്വത്തിൽ  സൗജന്യ ഓർത്തോ പീഡിയാട്രിക്ക് ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "Kannur Baby Memorial Hospital organized a free ortho pediatric camp at Kadavathur Maitri Special School."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/222700/kannur-baby-memorial-hospital-organized-a-free-ortho-pediatric-camp-at-kadavathur-maitri-special-school"
published_at: "2024-07-25T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a1dff220898_Untitled-6_copy.jpg"
keywords: []
---

# കടവത്തൂർ  മൈത്രി സ്പെഷൽ സ്കൂളിൽ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയുടെ നേതൃത്വത്തിൽ  സൗജന്യ ഓർത്തോ പീഡിയാട്രിക്ക് ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **കടവത്തൂർ:** കടവത്തൂർ മൈത്രി സ്പെഷൽ സ്കൂളിൽ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ ഓർത്തോ പീഡിയാട്രിക്ക് ക്യാമ്പ് സംഘടിപ്പിച്ചു

## Article Content

**കടവത്തൂർ:** കടവത്തൂർ മൈത്രി സ്പെഷൽ സ്കൂളിൽ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ ഓർത്തോ പീഡിയാട്രിക്ക് ക്യാമ്പ് സംഘടിപ്പിച്ചു

  ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുത്ത് പരിശോധന നടത്തി. സൗജന്യ പീഡിയാട്രിക് ഓർത്തോ മെഡിക്കൽ ക്യാമ്പിന് ഡോ: ഈശ്വർ ടി രമണി, പി.ടി.അൻസാർ, എന്നിവർ നേതൃത്വം നൽകി.

ഓർത്തോ, പീഡിയാട്രിക്, സെറിബ്രൽ പാഴ്സി, ക്ലബ്ബ് ഫൂട്ട് കൈകാലുകളുടെ വൈകല്യം, മേഖലകളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അസ്ഥി സംബന്ധമായ വെല്ലുവിളികൾ നേരിടുന്ന നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ക്യാമ്പിൽ പങ്കെടുത്തു.

തിങ്കൾ മുതൽ വെള്ളി വരെ മൈത്രി സ്കൂളിൽ നടപ്പിലാക്കിയ ഔട്ട്പേഷ്യൻ സ്ഫിസിയോ തെറാപ്പി സെൻ്റെറിന് കീഴിലാണ് ഓർത്തോ ക്യാമ്പ് സംഘടിപ്പിച്ചത് എന്ന് മൈത്രി സ്പെഷൽ സ്കൂൾ ഫിസിയോതെറാപ്പിസ്റ്റ് ഇജാസ് അഹമ്മദ് ഹാഷിം വിശദീകരിച്ചു.

പ്രിൻസിപ്പാൾ ആരതി രാമചന്ദ്രൻ, കെ.പി ഗാന, കെ.കെ ഹഫ്സ എന്നിവർ സംസാരിച്ചു. മതിയായ ചികിത്സ ലഭ്യമാക്കിയാൽ കുട്ടികളിലെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാനാകുമെന്ന് ഡോ. ഈശ്വർ ടി.രമണി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/222700/kannur-baby-memorial-hospital-organized-a-free-ortho-pediatric-camp-at-kadavathur-maitri-special-school)